Current Date

Search
Close this search box.
Search
Close this search box.

സുന്നി സംഘടനകളുടെ ആവശ്യത്തെത്തുടര്‍ന്ന് നബിദിന അവധി മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയില്‍ മാറ്റം. അവധി സെപ്റ്റംബര്‍ 27ല്‍ നിന്നും 28ലേക്ക് മാറ്റി. 27നായിരുന്നു മുന്‍ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരും സമസ്ത ഇ.കെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.

അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിമും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നേരത്തെ സെപ്റ്റംബര്‍ 27നാണ് സംസ്ഥാനത്ത് നബിദിനത്തിന്റെ പൊതു അവധി കലണ്ടറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് ആയിരിക്കുമെന്ന് സമസ്ത നേതാക്കള്‍ വ്യക്തമായതോടെയാണ് അവധി മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നുവന്നത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കും സമസ്ത നേതാക്കള്‍ അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു

 

Related Articles