Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ തങ്ങളുടെ ബാധ്യതകള്‍ തിരിച്ചുപിടിക്കണം: യൂസുഫുല്‍ ഇസ്‌ലാം

ഇസ്താംബൂള്‍: ലോക മുസ്‌ലിംകള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഉത്തരവാദിത്വ ബോധവും ആത്മവിശ്വാസവും തിരിച്ചു പിടിക്കണമെന്ന് പ്രശസ്ത ഗായകനും ഗാനരചയിതാവും പണ്ഡിതനുമായ യൂസുഫുല്‍ ഇസ്ലാം ആവശ്യപ്പെട്ടു. മുസ്‌ലിം രാജ്യങ്ങളില്‍ സ്വന്തമായി വിമാനങ്ങളോ കാറുകളോ ടെലിവിഷനുകളോ നിര്‍മിക്കുന്നതായി കാണാന്‍ സാധിക്കുന്നില്ല. ലോകത്തിന് തന്നെ മഹത്തായ സന്ദേശങ്ങള്‍ നല്‍കുന്ന അധ്യാപകന്‍ എന്ന നിലയിലുള്ള തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കണമെന്നും ഈ ഉത്തരവാദിത്വം ഇന്ന് മുസ്ലിംകള്‍ക്ക് നഷ്ടമായെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇസ്്താംബൂളില്‍ വെച്ച് നടന്ന ലോക ഹലാല്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക രാജ്യങ്ങള്‍ ഇസ്ലാമിക തത്വശാസ്ത്രങ്ങളില്‍ നിന്നും വ്യതിചലിച്ചിരിക്കുകയാണ്. ഇസ്ലാമിക ചിന്തകളില്‍ നിന്നും അവര്‍ മാറിയിരിക്കുന്നു. നിരവധി സ്‌കൂളുകള്‍ ഇന്ന് മഹത്തായ കാര്യങ്ങളും ചിന്തകളും ടെക്‌നോളജിയും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ദൈവം എവിടെയാണ് അല്ലാഹു എവിടെയാണ് എന്ന് അവര്‍ പഠിപ്പിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.

Related Articles