Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഖറദാവിയെ അനുസ്മരിച്ച് യൂറോപ്യന്‍ മുസ്‌ലിം കൗണ്‍സില്‍

ഇസ്താംബൂള്‍: അന്തരിച്ച ലോക പ്രശസ്ത പണ്ഡിതനും ലോക പണ്ഡിതവേദി മുന്‍ അധ്യക്ഷനുമായ ഡോ. യൂസുഫുല്‍ ഖറദാവിയെ അനുസ്മരിച്ച് യൂറോപ്യന്‍ മുസ്‌ലിം കൗണ്‍സില്‍. വെള്ളിയാഴ്ച വൈകിട്ട് ഇസ്താംബൂളില്‍ വെച്ചാണ് യൂറോപ്യന്‍ മുസ്‌ലിം കൗണ്‍സില്‍ ശൈഖ് യൂസുഫുല്‍ ഖറദാവിയെ അനുസ്മരിച്ച് പരിപാടി സംഘടിപ്പിച്ചത്. ആഗോള പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി (96) കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് അന്തരിച്ചത്.

ആദില്‍ അല്‍ഹാമിദി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ യൂറോപ്യന്‍ മുസ്‌ലിം കൗണ്‍സില്‍ പ്രസിഡന്റ് അബ്ദു ബിന്‍ മന്‍സൂര്‍ സംസാരിച്ചു. യൂറോപില്‍ ഇസ്‌ലാമിക സാന്നിധ്യത്തിന് ശക്തിപകരുന്നതില്‍ ഡോ. യൂസുഫുല്‍ ഖറദാവി വഹിച്ച പങ്ക് അദ്ദേഹം അനുസ്മരിച്ചു. ഇസ്‌ലാമിക സമൂഹത്തിന് നല്‍കിയ മധ്യമമായ കര്‍മശാസ്ത്രവും ഇതര വിജ്ഞാനീയങ്ങളും ഉള്‍പ്പെടെ ഡോ. യൂസുഫുല്‍ ഖറദാവിയുടെ വൈജ്ഞാനിക വഴികളെ കുറിച്ച് ലോക പണ്ഡിത വേദി വൈസ് പ്രസിഡന്റ് ഇസാം അല്‍ ബശീര്‍ സംസാരിച്ചു. ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ മകനും കവിയുമായ അബ്ദുറഹ്‌മാന്‍ യുസുഫുല്‍ ഖറദാവി തന്റെ പിതാവിന്റെ രാഷ്ട്രീയ, ബൗദ്ധിക, കര്‍മശാസ്ത്ര, സര്‍ഗാത്മകതയെ അടയാളപ്പെടുത്തി കവിത അവതരിപ്പിച്ചു. സമാപനത്തില്‍, മുസ്‌ലിം ഐക്യത്തിന് നിലകൊണ്ട ശൈഖ് ഖറദാവിയുടെ ശ്രമങ്ങളെ ലോക പണ്ഡിത വേദി സെക്രട്ടറി ജനറല്‍ ഡോ. അലി അല്‍ഖറദാഗി പ്രശംസിച്ചു. യൂറോപ്യന്‍ ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മുന്‍ പ്രസിഡന്റ് അഹ്‌മദ് അര്‍റാവി, യൂറോപ്യന്‍ ഫത്‌വ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ശൈഖ് ഹുസൈന്‍ ഹലാവ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles