Current Date

Search
Close this search box.
Search
Close this search box.

സ്വകാര്യ വെയര്‍ഹൗസില്‍ വെച്ച് തറാവീഹ് നമസ്‌കരിച്ചവര്‍ക്ക് 5 ലക്ഷം പിഴ

ലഖ്‌നൗ: സ്വകാര്യ വെയര്‍ഹൗസില്‍ വെച്ച് തറാവീഹ് നമസ്‌കരിച്ചവര്‍ക്ക് 5 ലക്ഷം പിഴ ചുമത്തി യു.പി പൊലിസ്. സംഘ്പരിവാര്‍ സംഘടനകളുടെ പരാതിയെതുടര്‍ന്നാണ് പൊലിസിന്റെ നടപടി. സിആര്‍പിസി 107/116 (സമാധാന ലംഘനം തടയുന്നതിനുള്ള പ്രതിരോധ നടപടി) പ്രകാരം ഉത്തര്‍പ്രദേശ് പോലീസ് 10 മുസ്ലീങ്ങള്‍ക്കാണ് നോട്ടീസ് നല്‍കുകയും നമസ്‌കാരം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തത്.

മുസ്ലീംകള്‍ക്കെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. പ്രദേശത്ത് സമാധാനം തകര്‍ത്തതിന് എന്തുകൊണ്ടാണ് അഞ്ച് ലക്ഷം രൂപ വീതം പിഴയായി അടക്കാത്തതെന്നും മുസ്ലീം സമുദായാംഗങ്ങളോട് പോലീസ് ചോദിച്ചു.

കഴിഞ്ഞ ശനിയാഴ്ച മൊറാദാബാദിലെ ലജ്പത് നഗറിലെ സക്കീര്‍ ഹുസൈന്‍ എന്ന മുസ്ലീമിന്റെ ഗോഡൗണിലാണ് ബജ്റംഗ്ദള്‍ സംസ്ഥാന പ്രസിഡന്റ് രോഹന്‍ സക്സേനയും ഒരു കൂട്ടം ആക്രമികള്‍ അതിക്രമിച്ച് കയറുകയും റമദാനിലെ രാത്രി പ്രാര്‍ത്ഥനയായ തറാവീഹ് നമസ്‌കാരം തടസപ്പെടുത്തുകയും ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, ഹുസൈന്‍ തന്റെ വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയെന്നും ”പുതിയ പാരമ്പര്യം” ആരംഭിച്ചെന്നും അത് അനുവദിക്കില്ലെന്നും സക്സേന പറയുന്നുണ്ട്. പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ബജറംഗ്ദള്‍ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇനിമുതല്‍ ഇത്തരം പരിപാടികള്‍ വീട്ടില്‍ നടത്തില്ലെന്ന് ഹുസൈന്‍ പോലീസിന് രേഖാമൂലം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

പോലീസ് മുസ്ലീങ്ങള്‍ക്ക് നോട്ടീസ് അയച്ചെങ്കിലും മൊറാദാബാദ് എസ്എസ്പി ഹേംരാജ് മീണ മറ്റുള്ളവരുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞു. ഒരാള്‍ നമസ്‌കരിക്കുകയോ തറാവീഹ് ചെയ്യുകയോ പൂജാപാഠ് ചെയ്യുകയോ ആണെങ്കില്‍, മറ്റേതെങ്കിലും കക്ഷിക്ക് അതില്‍ എതിര്‍പ്പുണ്ടാകേണ്ടതില്ല. ആരെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles