Current Date

Search
Close this search box.
Search
Close this search box.

മസ്ജിദില്‍ ഷൂ ധരിക്കരുതെന്ന് ആവശ്യപ്പെട്ടതിന് പൊലിസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ ദര്‍വൈസ്പൂര്‍ ഗ്രാമത്തില്‍ പൊലിസിനോട് ഷൂ ധരിച്ച് പള്ളിയില്‍ കയറരുതെന്ന് ആവശ്യപ്പെട്ടതിന് ക്രൂര മര്‍ദനം. ഇതേ ഗ്രാമവാസിയായ ജുനൈദ് ബാബുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതെന്ന ആരോപണമുയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ജുനൈദ് ബാബു താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

‘പള്ളിയില്‍ പ്രാര്‍ത്ഥന നടത്താനായി സ്ഥാപിച്ച ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനായി രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ പള്ളിയിലെത്തുകയും അവര്‍ ഷൂസ് ധരിച്ച് പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചപ്പോള്‍ ഞാന്‍ അവരോട് ഷൂ അഴിച്ചുവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ജുനൈദ് പറഞ്ഞു. സംഭവത്തിനു ശേഷം ഞാന്‍ തിരിച്ചു പോകുമ്പോള്‍ പൊലിസുകാര്‍ എന്നെ ചൂണ്ടിക്കാണിച്ചു ‘യേ സിയാദാ ബോള്‍ റെഹൈന്‍’ (അവന്‍ വളരെയധികം സംസാരിക്കുന്നു) എന്ന് പറഞ്ഞ് അവരുടെ പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തുടര്‍ന്ന് എന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കുറച്ചുനേരം അവിടെ നിര്‍ത്തി, പിന്നീട് എന്റെ ദേഹത്തും കൈകളിലും ചെവിയിലും ശക്തമായി അടിക്കാന്‍ തുടങ്ങി. പോലീസ് സ്റ്റേഷനില്‍ താന്‍ നേരിട്ട ആക്രമണത്തെക്കുറിച്ചും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും എപ്പോഴെങ്കിലും പുറത്തു പറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തുകയും പിന്നീട് തന്നെ വിട്ടയച്ചതായും ജുനൈദ് പറഞ്ഞു. അവര്‍ എന്റെ വീഡിയോയും അവിടെ വെച്ച് ഷൂട്ട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കൊഖ്രാജ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയില്‍ വരുന്ന ദര്‍വൈസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

Related Articles