Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വേള്‍ഡ് ലീഗിന്റെ മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് മന്‍സൂര്‍ ഹുദവിക്ക്

ജിദ്ദ: മുസ്‌ലിം വേള്‍ഡ് ലീഗിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ അല്‍ റാബിതയുടെ മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് മലയാളിയായ യുവ പണ്ഡിതന്‍ മന്‍സൂര്‍ ഹുദവിക്ക്. മലയാള കവിയത്രി കമല സുറയ്യയുടെ ‘യാ അല്ലാഹ്’ എന്ന രചനയുടെ ആസ്വാദന പ്രബന്ധമാണ് അവാര്‍ഡിനര്‍ഹമായത്. രചന വൈവിധ്യം,ഭാഷാ നൈപുണ്യം,ഉള്ളടക്കത്തിന്റെ മൗലികത തുടങ്ങിയവ അവാര്‍ഡ് ജൂറി പരിശോധിച്ച ശേഷമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

പ്രശസ്തി പത്രവും ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരവുമാണ് അവാര്‍ഡായി നല്‍കുന്നത്. ദോഹയിലെ ബിര്‍ള സ്‌കൂളില്‍ അറബിക് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മന്‍സൂര്‍ ഹുദവി മലപ്പുറം മഞ്ചേരി പരേതനായ മീരാന്‍ ഫൈസി-ടി.പി നഫീസ ദമ്പതികളുടെ മകനാണ്. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഹുദവി ബിരുദം കരസ്ഥമാക്കിയത്.

Related Articles