Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡിനെതിരെയുള്ള സൗദിയുടെ ഫത്‌വക്കെതിരെ ആഗോള പണ്ഡിതര്‍

കൈറോ: ആഗോള ഇസ്‌ലാമിക പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരവാദ സംഘടനയായി ചിത്രീകരിച്ച സൗദി അറേബ്യയുടെ നടപടിയെ അപലപിച്ച് ആഗോള പണ്ഡിതര്‍ രംഗത്തെത്തി. International Union of Muslim Scholars (IUMS) ആണ് കഴിഞ്ഞ ദിവസം സൗദിയുടെ ഫത്‌വക്കെതിരെ പ്രസ്താവനയിറക്കിയത്. ഖുദ്‌സ് പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബ്രദര്‍ഹുഡിനെ വഴിതെറ്റിയതും തീവ്രവാദ സംഘടനയുമായാണ് സൗദി പണ്ഡിതര്‍ ഫത്‌വ ഇറക്കിയത്.

മുസ്‌ലിം ബ്രദര്‍ഹുഡ് ഇസ്‌ലാമിനെ സേവിച്ച ചരിത്രമുള്ള ഒരു ഇസ്ലാമിക ഗ്രൂപ്പാണ്. തെളിവില്ലാതെ വഴിതെറ്റിയ, തീവ്രവാദിയായ, കുറ്റവാളിയാണെന്ന് ആ സംഘടനയെ ആരോപിക്കുന്നത് തെറ്റായ സാക്ഷ്യമാണ്- ഐ.യു.എം.എസ് പ്രസിഡന്റ് ഡോ അഹമദ് അല്‍ റയ്‌സൂനിയും സെക്രട്ടറി ജനറല്‍ ഡോ. അലി അല്‍ ഖറദാഗിയും സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഈ മാസം ആദ്യമാണ്, മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സിലും സൗദി അറേബ്യയിലെ ജനറല്‍ പ്രസിഡന്‍സി ഓഫ് സ്‌കോളറി റിസര്‍ച്ചും ‘മുസ്‌ലിം ബ്രദര്‍ഹുഡിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് വഴിതെറ്റിയ ഗ്രൂപ്പാണെന്നും പ്രഖ്യാപിച്ചിരുന്നത്. യു.എ.ഇ ഫത്‌വ ബോഡിയും സൗദി ഫത്‌വ ആവര്‍ത്തിച്ചിരുന്നു.

Related Articles