Current Date

Search
Close this search box.
Search
Close this search box.

വൈറ്റ്ഹൗസില്‍ ഈദ് ആഘോഷത്തില്‍ പങ്കെടുക്കന്നതിന് മുസ്ലിം മേയറെ തടഞ്ഞു

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ ഈദ് ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്ലീം മേയറെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് രഹസ്യാന്വേഷണ സേന തടഞ്ഞു. തിങ്കളാഴ്ചയാണ് ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനായി വൈറ്റ് ഹൗസില്‍ പരിപാടി സംഘടിപ്പിച്ചത്. ഇതിനായി പുറപ്പെടാനിരിക്കെയായിരുന്നു വിലക്ക്.

രഹസ്യാന്വേഷണ വിഭാഗം പവേശനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അറിയിച്ചുകൊണ്ട് വൈറ്റ് ഹൗസില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതായി മേയര്‍ മുഹമ്മദ് ഖൈറുല്ലയാണ് മാധ്യമങ്ങളെ അറിയിച്ചത്. നൂറുകണക്കിന് അതിഥികളെ ബൈഡന്റെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

തന്റെ പ്രവേശനം രഹസ്യാന്വേഷണ വിഭാഗം തടഞ്ഞത് എന്തുകൊണ്ടാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 47 കാരനായ ഖൈറുല്ല കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ ന്യൂജേഴ്സി ചാപ്റ്ററിനെ പരാതി അറിയിച്ചു.

ലക്ഷക്കണക്കിന് വ്യക്തികള്‍ ഉള്‍പ്പെടുന്ന ‘ടെററിസ്റ്റ് സ്‌ക്രീനിംഗ് ഡാറ്റാ സെറ്റ്’ എന്നറിയപ്പെടുന്ന എഫ്ബിഐയുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനും സംഘടന ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles