Current Date

Search
Close this search box.
Search
Close this search box.

അനാഥയായ ഹിന്ദു യുവതിക്ക് മംഗല്യമൊരുക്കി മഹല്ല് കമ്മിറ്റി

ചെര്‍പ്പുളശ്ശേരി: മാതാപിതാക്കള്‍ ഉപേക്ഷിച്ച ഹിന്ദു യുവതിക്ക് ആശ്വാസമായി മഹല്ല് കമ്മിറ്റി. തൃക്കടീരി പഞ്ചായത്തിലെ പൂതക്കാട് മാതാപിതാക്കള്‍ ഉപേക്ഷിച്ച തെറ്റിലിങ്ങല്‍ വൈഷ്ണവിയുടെ വിവാഹമാണ് പൂതക്കാട് അല്‍ബദര്‍ മഹല്ല് കമ്മിറ്റിയുടേയും പ്രാദേശിക കൂട്ടായ്മയുടെയും സഹകരണത്തോടെ നടത്തിക്കൊടുത്തത്.

പെണ്‍കുട്ടിയുടെ ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് ലളിതമായ ചടങ്ങില്‍ കോവിഡ് നിബന്ധനകള്‍ പാലിച്ച് വിവാഹം നടത്തിയത്. മഹല്ല് രക്ഷാധികാരി ജമാലുദ്ധീന്‍ ഫൈസി ചെയര്‍മാനും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കുട്ടിക്കൃഷ്ണന്‍ കണ്‍വീനറായും പ്രദേശത്തെ സിവില്‍ പോലിസ് ഉദ്യോഗസ്ഥനായ റഫീഖ് ഖജാഞ്ചിയായും സമിതി രൂപീകരിച്ചാണ് വിവാഹത്തിന് ആവശ്യമായ ആഭരണം, ഭക്ഷണം തുടങ്ങി മുഴുവന്‍ ചെലവുകളും വഹിക്കാന്‍ തീരുമാനിച്ചത്. ഇതിനുവേണ്ട തുക സ്വരൂപിക്കാനും വിവാഹം ജനപ്രധിനിധികളെയും സാമൂഹിക-സാംസ്‌കാരിക പ്രധിനിധികളെയും ഉള്‍പ്പെടുത്തി നാടിന്റെ ആഘോഷമാക്കി മാറ്റാനുമായിരുന്നു പദ്ധതി.

ഏപ്രില്‍ 5നു വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ലോക്ഡൗണ്‍ മൂലം മെയ് 10ലേക്ക് മാറ്റുകയായിരുന്നു. സാമൂഹിക അകലം പാലിച്ച് ചടങ്ങ് മാത്രമാണ് നടത്തിയത്. നാട്ടുകാരുടെ പൂര്‍ണ സഹകരണത്തിലാണ് കല്യാണത്തിന് ആവശ്യമായ ആഭരണങ്ങളടക്കം മുഴുവന്‍ ചെലവുകളും കണ്ടെത്തിയത്.

Related Articles