Current Date

Search
Close this search box.
Search
Close this search box.

ഉയിഗൂര്‍ പള്ളി പൊളിച്ച സ്ഥലത്തെ നിര്‍മാണം; ഹോട്ടലിനെതിരെ ബഹിഷ്‌കരണം

വാഷിങ്ടണ്‍: ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗൂറുകളുടെ പള്ളി പൊളിച്ച സ്ഥലത്ത് നിര്‍മാണം നടത്തുന്ന അമേരിക്കന്‍ കമ്പനിയെ ബഹിഷ്‌കരിക്കാനൊരുങ്ങി അമേരിക്കന്‍ മുസ്ലിംകള്‍. അമേരിക്കയിലെ 40 മുസ്ലിം-മനുഷ്യാവകാശ സംഘടനകളാണ് നിര്‍മാണം നടത്തുന്ന ഹില്‍ടണ്‍ ഹോട്ടല്‍സ് കമ്പനിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്.

ചൈനയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാങ്ങില്‍ ഉണ്ടായിരുന്ന ഉയിഗൂര്‍ മുസ്‌ലിംകളുടെ പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചിരുന്നു. അവിടെ ഹോട്ടല്‍ പണിയാനൊരുങ്ങുകയാണ് ഹില്‍ടണ്‍ കമ്പനി. വിര്‍ജീനിയയിലെ ഹില്‍ടണ്‍ കമ്പനിയുടെ ആസ്ഥാനമന്ദിരത്തിനു മുന്നില്‍ വെച്ച് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സംയുക്ത കൂട്ടായ്മയായ Council on American-Islamic Relations (CAIR) ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

‘ഹോട്ടലിന്റെ ആസൂത്രിതമായ നിര്‍മ്മാണം ഉയിഗൂര്‍ മുസ്ലീങ്ങളുടെ സംസ്‌കാരത്തെയും വിശ്വാസത്തെയും നശിപ്പിക്കുന്നതിന് കാരണമാകും. ഞങ്ങള്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ അധികൃതര്‍ക്ക് തീരുമാനം പുനപരിശോധിക്കാന്‍ നാല് മാസത്തിലധികം സമയം നല്‍കിയിരുന്നു. എന്നാല്‍ പുനര്‍വിചിന്തനം നടത്താന്‍ അവര്‍ തയാറായില്ല. അവര്‍ മൂല്യങ്ങളെക്കാള്‍ പ്രാധാന്യം ലാഭത്തിന് നല്‍കാന്‍ തീരുമാനിച്ചു. മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ സ്വന്തം നിലപാടുകള്‍ സ്ഥാപിക്കാന്‍ അവര്‍ തീരുമാനിച്ചു’. സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവാദ് പറഞ്ഞു. 2018ല്‍ സിന്‍ജിയാങ്ങിന്റെ ഹോതന്‍ പ്രവിശ്യയില്‍ തകര്‍ക്കപ്പെട്ട ഒരു പള്ളിയാണ് ഇപ്പോള്‍ ഹോട്ടലാക്കി മാറ്റുന്നത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles