Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍ കോഡ് മുസ്‌ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല; മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം.

കോഴിക്കോട്: വിവിധ ജനവിഭാഗങ്ങളും മതവിശ്വാസങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത് രാജ്യതാല്പര്യത്തിനെതിരാണെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം. രാമക്ഷേത്രം, മുത്വലാഖ്, പൗരത്വ ഭേദഗതി നിയമം എന്നിവക്കുശേഷം ഏക സിവില്‍ കോഡുമായി ബി.ജെ.പി രംഗത്ത് വരുന്നത് ധ്രുവീകരണ അജണ്ടയുടെ ഭാഗമാണ്. ഏക സിവില്‍ കോഡ് മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. വിവിധ മതവിഭാഗങ്ങള്‍, ആദിവാസി ഗോത്ര വിഭാഗങ്ങള്‍ തുടങ്ങിയവരെ ഇവ ആഴത്തില്‍ ബാധിക്കുന്നതാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 200 ലധികം ഗോത്ര വിഭാഗങ്ങളുണ്ട്. അവര്‍ക്കെല്ലാം പ്രത്യേക സിവില്‍ നിയമങ്ങളും ഉണ്ട്. ജാര്‍ഖണ്ഡിലെ 30 ഓളം സംഘടനകള്‍ ഏക സിവില്‍ കോഡിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നിട്ടുണ്ട്. മിസോറാം ഏക സിവില്‍ കോഡിനെതിരെ നിയമം പാസാക്കിയിട്ടുണ്ട്.

 

കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം.

ഏക സിവില്‍ കോഡിനെ കുറിച്ച് പഠിക്കാന്‍ 2016 ല്‍ മോദി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ബി. എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ദേശീയ നിയമ കമ്മീഷന്‍ ഏക സിവില്‍ കോഡ് ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയതാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള സാമുദായിക ധ്രുവീകരണം മാത്രമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. ഏക സിവില്‍ കോഡില്‍ നിന്ന് ആദിവാസി ഗോത്ര വിഭാഗങ്ങളെ മാറ്റിനിര്‍ത്തണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിലൂടെ ധ്രുവീകരണ അജണ്ട മറ നീക്കി പുറത്തുവന്നിരിക്കുന്നു.

ഹിന്ദു-മുസ്ലിം അജണ്ടയാക്കി മാറ്റുക എന്ന കേന്ദ്ര ഭരണകൂടത്തിന്റെ കേരള മോഡല്‍ നടപ്പിലാക്കാനാണ് ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നത്. ഏക സിവില്‍ കോഡ് വിഷയത്തില്‍ വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. വിത്യസ്ത പരിപാടികള്‍ ആലോചിക്കുന്നതിനായി കോര്‍ കമ്മിറ്റിയെ നിശ്ചയിച്ചതായും കോഡിനേഷന്‍ കമ്മിറ്റി യോഗ ശേഷം സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തവര്‍:

സാദിഖലി ശിഹാബ് തങ്ങള്‍,

പി.കെ കുഞ്ഞാലിക്കുട്ടി,

ഇ.ടി മുഹമ്മദ് ബഷീര്‍
എം.പിഅബ്ദുസ്സമദ് സമദാനി,
പി.എം.എ സലാം,
സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍,
കെ.പി.എ മജീദ്,

കൊയ്യോട് ഉമ്മര്‍ മുസ്ല്യാര്‍ (സമസ്ത )
ഡോ. മുഹമ്മദ് ബഹാഉദ്ദീന്‍ നദ്വി
എ.വി അബ്ദുറഹ്‌മാന്‍ മുസ്ല്യാര്‍

പ്രാഫ എ.കെ അബ്ദുല്‍ ഹമീദ് (എ.പി വിഭാഗം )

ടി.പി. അബ്ദുല്ല കോയ മദനി(KNM)
ഹുസൈന്‍ മടവൂര്‍
ഷരീഫ് മേലേതില്‍

എം.കെ മുഹമ്മദലി (ജമാഅത്തെ ഇസ്ലാമി )
ശിഹാബ് പൂക്കോട്ടൂര്‍

എം.എം ബാവ മൗലവി ( ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമാ )
സി.എ മൂസ മൗലവി
ഡോ.അഹമദ് കബീര്‍ ബാഖവി

പി.എന്‍ അബ്ദുല്ലത്വീഫ് മദനി (വിസ്ഡം)
ടി.കെ അഷ്‌റഫ്

ഡോ. ഇ.കെ അഹമദ് കുട്ടി ( മര്‍കസുദ്ദഅവ)
സി.പി ഉമ്മര്‍ സുല്ലമി

ഡോ.ഫസല്‍ ഗഫൂര്‍ (MES)
സലാഹുദ്ദീന്‍

എഞ്ചിനീയര്‍ പി. മുഹമ്മദ് കോയ (MSS)

അബുല്‍ ഖൈര്‍ ഖാസിമി (തബ്ലീഗ് ജമാഅത്ത് )

Related Articles