Current Date

Search
Close this search box.
Search
Close this search box.

എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തി മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ബഹുജന സെമിനാര്‍

കോഴിക്കോട്: വിവിധ മത-രാഷ്ട്രീയ-സമുദായ സംഘടനകളെ എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തി മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഏക സിവില്‍ കോഡിനെതിരെയുള്ള ബഹുജന സെമിനാര്‍ നിറഞ്ഞ പങ്കാളിത്തം കൊണ്ടും സദസ്സ് കൊണ്ടും മികവുറ്റതായി. ഏകസിവില്‍കോഡിനെതിരെ കേരളത്തിലെ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഒരുവേദിയില്‍ അണിനിരന്നു.

ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ മണിപ്പൂരില്‍ നടന്നു കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനത്തിനെതിരെ സദസ്സും വേദിയും ഐക്യദാര്‍ഢ്യമര്‍പ്പിച്ചു. സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതികള്‍ക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന സന്ദേശമാണ് ഏകസ്വരത്തില്‍ സെമിനാറില്‍നിന്ന് ഉയര്‍ന്നത്.ഐക്യശ്രമത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും ഭിന്നിപ്പിക്കുന്നവര്‍ക്ക് ഓശാന പാടുന്നവരെയും തിരിച്ചറിയണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്തു.

തമിഴ്‌നാട് മന്ത്രിയും നിയമജ്ഞനുമായ അഡ്വ. മാ സുബ്രമഹ്ണ്യന്‍ സെമിനാര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. കോ- ഓഡിനേഷന്‍കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ (സ്മസ്ത), ഡോ.മുഹമ്മദ് ബഹാഉദ്ദീന്‍ നദ്വി, നാസര്‍ ഫൈസി കൂടത്തായി,പ്രൊഫ എ.കെ അബ്ദുല്‍ഹമീദ് (കേരള മുസ്ലിം ജമാഅത്ത്), ടി .പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), ഹുസൈന്‍ മടവൂര്‍, പി. മുജീബ് റഹ്‌മാന്‍ (ജമാഅത്തെ ഇസ്ലാമി),ശിഹാബ് പൂക്കോട്ടൂര്‍, വി.ടി ബല്‍റാം (കോണ്‍ഗ്രസ്), അഡ്വ.ടി. സിദ്ധീഖ്, കെ.ടി കുഞ്ഞിക്കണ്ണന്‍ (സി.പി.എം), എ.എം ബാവ മൗലവി (ദക്ഷിണ കേരള) ഹാഫിള് അബ്ദുശ്ശുക്കൂര്‍ ഖാസിമി(പേഴ്‌സണല്‍ ബോര്‍ഡ്), പി.എന്‍ അബ്ദുല്ലത്വീഫ് മദനി (വിസ്ഡം),ടി.കെ അഷ്‌റഫ്, അഡ്വ. പി ഗവാസ് (സി.പി.ഐ), എച്ച്.ജി ഐറേനിയോസ് പൗലോസ്, (ബിഷപ്പ് യാക്കോബൈറ്റ് കോഴിക്കോട്), സി.പിഉമ്മര്‍ സുല്ലമി(മര്‍കസുദ്ദഅ്‌വ) അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍, ഡോ.കെ.എസ് മാധവന്‍, ഇ.പി അഷ്‌റഫ് ബാഖവി(സംസ്ഥാന ജംഇയ്യതുല്‍ഉലമ), ഡോ.ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), ഡോ.പി ഉണ്ണീന്‍ (എം എസ് എസ്) എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

Related Articles