Current Date

Search
Close this search box.
Search
Close this search box.

30 വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീരില്‍ മുഹര്‍റം റാലി

ശ്രീനഗര്‍: 30 വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ മുഹര്‍റം റാലി സംഘടിപ്പിച്ചു. ശ്രീനഗറിലെ ഷിയ സമുദായാംഗങ്ങളാണ് വ്യാഴാഴ്ച ഗുരുബസാറില്‍ നിന്ന് ദല്‍ഗേറ്റ് വരെ മുഹര്‍റം ഘോഷയാത്ര സംഘടിപ്പിച്ചത്. ഇതിന്റെ ഫോട്ടോയും വാര്‍ത്ത ഏജന്‍സിയായ പിടിഐ പുറത്തുവിട്ടിട്ടുണ്ട്. ഷിയ വിഭാഗത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം അംഗീകരിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം ജാഥയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

ഇസ്ലാമിക മാസാരംഭമായ മുഹര്‍ത്തിന്റെ ഒന്‍പത്, പത്ത് ദിവസങ്ങളില്‍ കശ്മീര്‍ താഴ്വരയില്‍ പരമ്പരാഗതമായി നടന്നുവന്നിരുന്ന വിലാപയാത്രകളില്‍ വന്‍തോതിലുള്ള ഷിയാ മുസ്ലീങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നു. എന്നാല്‍ 1980കളുടെ അവസാനത്തില്‍ കശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചതോടെ, ഈ മതപരമായ ഘോഷയാത്രകള്‍ പലപ്പോഴും സ്വാതന്ത്ര്യ അനുകൂല പ്രകടനങ്ങളായി രൂപാന്തരപ്പെട്ടു. തുടര്‍ന്ന് ഇത്തരം പ്രകടനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ ഭരണകൂടെ ഇത്തരം ഘോഷയാത്രകള്‍ നിരോധിച്ചിരുന്നു.

ശ്രീനഗറിലെ ബുദ്ഷാ കടല്‍, എംഎ റോഡ് വഴി ഗുരു ബസാറില്‍നിന്ന് ദല്‍ഗേറ്റിലേക്ക് മുഹറം ഘോഷയാത്രയ്ക്ക് ഇത്തവണ അനുമതി നല്‍കിയതായി ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അജാസ് അസദ് ബുധനാഴ്ച വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ദേശവിരുദ്ധ/സ്ഥാപന വിരുദ്ധ പ്രസംഗങ്ങള്‍ / മുദ്രാവാക്യങ്ങള്‍ അല്ലെങ്കില്‍ പ്രചരണങ്ങള്‍’ എന്നിവ ഘോഷയാത്രയില്‍ ഉണ്ടാവരുതെന്ന് ഉത്തരവില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles