Current Date

Search
Close this search box.
Search
Close this search box.

‘മുഹമ്മദ്’ ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നാമം; ഗ്ലോബല്‍ ഇന്‍ഡക്സില്‍ ഒന്നാമത്

വാഷിങ്ടണ്‍: ‘മുഹമ്മദ്’ ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നാമമാണെന്ന പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗ്ലോബല്‍ ഇന്‍ഡക്സില്‍ ആണ് മുഹമ്മദ് എന്ന നാമം ഒന്നാമതെത്തിയത്. ഗ്ലോബല്‍ ഇന്‍ഡക്‌സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന പേരുകളില്‍ ഒന്നാമതായി മുഹമ്മദാണ് രേഖപ്പെടുത്തയത്. പട്ടികയിലെ എണ്ണമാണ് താഴെ.

Most Popular First Names In The World:

Mohammed – 133,349,300
Maria – 61,134,526
Nushi – 55,898,624
Jose – 29,946,427
Wei – 17,145,807
Ahmed – 14,916,476
Yan – 14,793,356
Ali – 14,763,733
John – 14,323,797
David – 13,429,576
Li – 13,166,162
Abdul – 12,163,978
Ana – 12,091,132…

133,349,300 പേരാണ് മുഹമ്മദെന്ന പേര് ഉപയോഗിച്ചിരിക്കുന്നത്. 61,134,526 പേര്‍ ഉപയോഗിച്ച മരിയയാണ് രണ്ടാമത്. 55,898,624 പേര്‍ക്ക് നല്‍കപ്പെട്ട നുസ്ഹി മൂന്നാമതും 29,946,427 പേര്‍ക്കുള്ള ജോസ് നാലാമതുമാണ്. വെയി 17,145,807, അഹ്‌മദ് 14,916,476, യാന്‍ 14,793,356, അലി 14,763,733, ജോണ്‍ 14,323,797, ഡേവിഡ് 13,429,576, ലി 13,166,162, അബ്ദുല്‍ 12,163,978, അന 12,091,132 എന്നീ പേരുകളാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിലുള്ളത്. തൊട്ടുപിന്നാലെ ജീന്‍ 11,024,162 റോബര്‍ട്ട് 10,170,794 എന്നിങ്ങനെ പോകുന്നു പട്ടികയിലെ പേരുകളള്‍.

സാമ്പത്തിക ശാസ്ത്രം, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, കല, സാങ്കേതിക വിദ്യ, ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സൈനികം, കായികം തുടങ്ങിയവയിലെ ലോക കണക്കുകള്‍ പങ്കുവയ്ക്കുന്ന സംവിധാനമാണ് ഗ്ലോബല്‍ ഇന്‍ഡക്‌സ്.

Related Articles