Current Date

Search
Close this search box.
Search
Close this search box.

പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി എം.എസ്.എം

പരപ്പനങ്ങാടി: കോവിഡ് മഹാമാരിയുടെ കാലത്ത് സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാന്ത്വനമേകാന്‍ കേരളാ നദ്വത്തുല്‍ മുജാഹിദീന്‍ വിദ്യാര്‍ത്ഥി വിഭാഗം മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം.എസ്.എം) രംഗത്ത്. എം.എസ്.എം ഒരുക്കിയ സ്‌കൂള്‍ കിറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പരപ്പനങ്ങാടി ഒട്ടുമ്മല്‍ ബീച്ചില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ് എം.എല്‍.എ മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഉമര്‍ ഒട്ടുമ്മലിന് നല്‍കി ഉദ്ഘാടനം ചെയ്തു.

എം.എസ്.എം സംസ്ഥാന ട്രഷറര്‍ ജാസിര്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ആയിരം രൂപ വിലമതിക്കുന്ന കിറ്റില്‍ ആവശ്യമായ എല്ലാ പഠന ഉപകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ,മണ്ഡലം തലങ്ങളിലും തെരഞ്ഞെടുത്ത നിര്‍ധന വിദ്യാര്‍ഥിക്കള്‍ക്കായി പത്തിനായിരത്തിലധികം സ്‌കൂള്‍ കിറ്റ് വിതരണം വരും ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുമെന്ന് സ്‌കൂള്‍ കിറ്റ് പദ്ധതി സംസ്ഥാന കണ്‍വീനര്‍ നവാസ് സ്വലാഹി ഒറ്റപ്പാലം അറിയിച്ചു.

ചടങ്ങില്‍ കെ.എന്‍.എം ജില്ലാ സെക്രട്ടറി എന്‍.കുഞ്ഞിപ്പ മാസ്റ്റര്‍, എം.എസ്.എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുഹ്ഫി ഇംറാന്‍, ജോ.സെക്രട്ടറിമാരായ അബ്ദുസലാം അന്‍സാരി, നബീല്‍ മൂഴിക്കല്‍ ഐ.എസ്.എം ജില്ലാ സെക്രട്ടറി ഫൈസല്‍ ബാബു,കെ.എന്‍.എം മണ്ഡലം പ്രസിഡന്റ് കെ.മാനു ഹാജി ഐ.എസ്.എം മണ്ഡലം പ്രസിഡന്റ് നൗഷാദ് ചോന്നാരി, എം.എസ്.എം ജില്ലാ ഭാരവാഹികളായ മുസ്തഫാ സ്വലാഹി, അദീബ് പരപ്പനങ്ങാടി, സഹീല്‍ താനാളൂര്‍, ഹുദൈല്‍ പി.ഒ എന്നിവര്‍ സംബന്ധിച്ചു.

Related Articles