Current Date

Search
Close this search box.
Search
Close this search box.

യു.എസിനോട് പ്രതികാരം ചെയ്യണം: ഇറാനില്‍ പതിനായിരങ്ങള്‍ തെരുവില്‍

തെഹ്‌റാന്‍: ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനെയടക്കമുള്ള കൊലപ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് മറുപടി നല്‍കണമെന്ന ആഹ്വാനവുമായി ഇറാനില്‍ പതിനായിരങ്ങള്‍ തെരുവില്‍. തിങ്കളാഴ്ച തലസ്ഥാനമായ തെഹ്‌റാനില്‍ സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിലാണ് പതിനായിരങ്ങള്‍ അമേരിക്കക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധമറിയിച്ചത്.

സുലൈമാനിയുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് ജനങ്ങള്‍ വിലാപയാത്രയില്‍ പങ്കെടുത്തത്. തെഹ്‌റാന്‍ സര്‍വകലാശാലക്ക് സമീപം നടന്ന വിലാപയാത്രയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഖാംനഈ നേതൃത്വം നല്‍കി. തണുത്തുറഞ്ഞ കാലാവാസ്ഥയില്‍ തണുപ്പിനെ വകവെക്കാതെ സ്ത്രീകളടക്കം ആയിരങ്ങളാണ് വിലാപയാത്രയില്‍ അണിനിരന്നത്.

ഇങ്ക്വിലാബ് വിളിച്ചും ഷിയ ഇമാമുമാരുടെ പേരുകള്‍ അടങ്ങിയ പതാകയേന്തിയുമാണ് അവര്‍ അണിനിരന്നത്. സുലൈമാന്റെ മകള്‍ സൈനബ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തന്റെ പിതാവിനെ വധിച്ചതിന് യു.എസും അവരുടെ സഖ്യകക്ഷിയായ ഇസ്രായേലും ഇരുണ്ട ദിനങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തോടെ എല്ലാം അവസാനിച്ചുവെന്ന് ഭ്രാന്തനായ ഡൊണാള്‍ഡ് ട്രംപ് കരുതരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles