Current Date

Search
Close this search box.
Search
Close this search box.

നെതര്‍ലാന്റില്‍ പള്ളികളില്‍ സ്വകാര്യ കമ്പനികളുടെ രഹസ്യ നിരീക്ഷണം

ആംസ്റ്റര്‍ഡാം: നെതര്‍ലാന്റില്‍ മുസ്‌ലിം പള്ളികളില്‍ സ്വകാര്യ കമ്പനികള്‍ രഹസ്യമായി നിരീക്ഷണം നടത്തുന്നതായി റിപ്പോര്‍ട്ട്. നെതര്‍ലാന്റിലെ 10 നഗരങ്ങളിലെയും പട്ടണങ്ങളിലെയും പള്ളികളിലും ഇസ്‌ലാമിക സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതായി പ്രാദേശിക പത്രമായ എന്‍.ആര്‍.സി ഹാന്‍ഡില്‍സ്ബ്ലാദ് റിപ്പോര്‍ട്ട് ചെയ്തത്.

മുനിസിപ്പാലിറ്റികള്‍ക്ക് വേണ്ടി എന്‍.ടി.എ എന്ന ഏജന്‍സിയാണ് നിയമവിരുദ്ധമായ രഹസ്യ രീതികള്‍ ഉപയോഗിച്ചാണ് ഇത്തരം നിരീക്ഷണം നടത്തുന്നതെന്നും മുസ്ലിം സംഘടന അംഗങ്ങളുടെ സംഘടന കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ അസംതൃപ്തിക്ക് ഇടയാക്കി, രഹസ്യ അന്വേഷണങ്ങളിലൂടെ തങ്ങളെ ‘ഒറ്റപ്പെടുത്തുകയാണെന്നും അവര്‍ ആരോപിച്ചു.

ഈ ഏജന്‍സികളിലെ ജീവനക്കാര്‍ അവരുടെ യഥാര്‍ത്ഥ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ പള്ളികളില്‍ പ്രവേശിക്കുകയും മുസ്ലിം നേതാക്കളെ കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ രഹസ്യാന്വേഷണത്തിനായി 347,990 ഡോളര്‍ ചിലവഴിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഫലമായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ടെന്നും എന്നാല്‍ മുനിസിപ്പല്‍ കൗണ്‍സിലുകളുമായോ അന്വേഷണം നടത്തപ്പെട്ട സംഘടനകളുമായോ പങ്കുവെക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles