Current Date

Search
Close this search box.
Search
Close this search box.

24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടത് 320 പേര്‍; കൂട്ട പലായനം

ഗസ്സ സിറ്റി: ഗസ്സക്കു നേരെ ഇസ്രായേല്‍ തുടരുന്ന നരഹത്യ എട്ടാം ദിനത്തിലേക്ക് കടന്നപ്പോള്‍ മരണസംഖ്യയും അതിവേഗം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയില്‍ 320 പേരാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനകം ഗസ്സ വിട്ടുപോകണമെന്ന ഇസ്രായേലിന്റെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ ആയിരങ്ങളാണ് ഗസ്സയില്‍ നിന്നും കൂട്ട പലായനം ചെയ്യുന്നത്. കിട്ടിയ സാധനങ്ങളുമെടുത്ത് തെക്കന്‍ ഗസ്സയില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം പലായനം ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ശനിയാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.

അതേസമയം ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇതുവരെയായി 2,215 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 8,714 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,300 ആണ്. 3,400 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫലസ്തീനിലെ മറ്റൊരു പ്രദേശമായ അധിനിവേശ വെസ്റ്റ് ബാങ്കില്‍, കഴിഞ്ഞ ആഴ്ചയില്‍ ഇസ്രായേല്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 50 ആയി.

Related Articles