Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ കൂടുതല്‍ പേരും കഴിക്കുന്നത് നോണ്‍ വെജ്: ദേശീയ കുടുംബാരോഗ്യ സര്‍വേ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുമ്പെത്തേക്കാള്‍ കൂടുതലായി ആളുകള്‍ ഇപ്പോള്‍ കഴിക്കുന്നത് നോണ്‍ വെജ് ഭക്ഷണങ്ങളെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്കുകളിലാണ് ഇത് തെളിയിക്കുന്നത്. രാജ്യത്തെ 15-49 പ്രായപരിധിയിലുള്ള 83.4 ശതമാനം പുരുഷന്മാരും 70.6 ശതമാനം സ്ത്രീകളും ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ സസ്യേതര ഭക്ഷണം കഴിക്കുന്നു ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് വിശകലനം പുറത്തുവിട്ടത്.

2015-16നും 2019-21 നും ഇടയിലുള്ള ആറ് വര്‍ഷത്തിനിടെ സസ്യേതര ഭക്ഷണം കഴിക്കുന്ന ഇന്ത്യന്‍ പുരുഷന്മാരുടെ അനുപാതം കുത്തനെ ഉയര്‍ന്നു. മുന്‍ സര്‍വേ പ്രകാരം, രാജ്യത്തെ 78.4% പുരുഷന്മാരും ദിവസവും, ആഴ്ചയിലൊരിക്കല്‍ അല്ലെങ്കില്‍ വല്ലപ്പോഴുമായിരുന്നു നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാറുണ്ടായിരുന്നത്. ഇപ്പോള്‍ ആഴ്ചയില്‍ മാംസാഹാരം കഴിക്കുന്നവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

57.3 ശതമാനം പുരുഷന്മാരും 45.1 ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്സ്യമോ കോഴിയോ മറ്റു മാംസമോ കഴിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ചെയ്യുന്നു.

നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്ന പുരുഷന്മാരുടെ വിഭാഗത്തില്‍ ലക്ഷദ്വീപില്‍ ഏറ്റവും മുന്നില്‍ (98.4 ശതമാനം), 2019-21 ലെ ഈ ഗണത്തില്‍ ഏറ്റവും കുറവ് (14.1 ശതമാനവുമായി രാജസ്ഥാനാണ്. ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ (96.1%), ഗോവ (93.8%), കേരളം (90.1%), പുതുച്ചേരി (89.9%) എന്നിവയാണ് പട്ടികയിലെ മറ്റ് പ്രദേശങ്ങള്‍.

ക്രിസ്ത്യന്‍ പുരുഷന്മാരും സ്ത്രീകളുമാണ് ഏറ്റവും കൂടുതല്‍ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം ഉപയോഗിക്കുന്നത്. ഇതില്‍ 80 ശതമാനം പുരുഷന്മാരും 78% സ്ത്രീകളും 15-49 പ്രായത്തിലുള്ളവരാണ്. നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ മുസ്ലീം പുരുഷന്മാരും സ്ത്രീകളുമാണ് രണ്ടാം സ്ഥാന. 79.5 % പുരുഷന്മാരും 70.2 % സ്ത്രീകളും 15-49 പ്രായ വിഭാഗത്തില്‍പ്പെട്ടവരാണ്.

മറ്റ് മതവിഭാഗങ്ങളുടെ അനുബന്ധ സംഖ്യകള്‍: ഹിന്ദു പുരുഷന്മാര്‍: 52.5%, സ്ത്രീകള്‍: 40.7%; സിഖ് പുരുഷന്മാര്‍: 19.5%, സ്ത്രീകള്‍: 7.9%; ബുദ്ധ/നിയോ-ബുദ്ധ പുരുഷന്മാര്‍: 74.1%, സ്ത്രീകള്‍: 62.2%; ജൈന പുരുഷന്മാര്‍ 14.9%, സ്ത്രീകള്‍: 4.3%. എന്നിങ്ങനെയാണ്.

Related Articles