Current Date

Search
Close this search box.
Search
Close this search box.

സഈദ് മുഹമ്മദ്; ഇസ്രായേല്‍ കൊലപ്പെടുത്തിയ എട്ടാമത്തെ ബാലന്‍

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ പ്രതിഷേധക്കാരും ഇസ്രായേല്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ അതോറിറ്റി പറഞ്ഞു.

നാബലുസിന് തെക്ക് ബീത്തക്ക് സമീപം ഇസ്രായേല്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 15 വയസ്സുകാരനായ മുഹമ്മദ് സഈദ് ഹമായില്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് വെള്ളിയാഴ്ച അറിയിച്ചു. തങ്ങളുടെ ഭൂമിയില്‍ നിയമവരുദ്ധ കുടിയേറ്റം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനെതിരെ ഫലസ്തീനികള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്.

വെടിവയ്പില്‍ മറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ സൈന്യം പ്രതേഷധക്കാര്‍ക്ക് നേരെ വെടിവെക്കുകയും, കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവ പ്രയോഗിക്കുകയും ചെയ്തതായി ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ സൈന്യം ഈ വര്‍ഷം കൊലപ്പെടുത്തുന്ന എട്ടാമത്തെ ബാലനാണ് സഈദ് മുഹമ്മദ് ഹമായില്‍. ബീത്തയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ബാലനുമാണ്. ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ഗ്രാമത്തിലെ സബീഹ് പര്‍വതത്തില്‍ സൈനിക താവളം സ്ഥാപിച്ചതിനെ തുടര്‍ന്ന് ബീത്തയില്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

Related Articles