Current Date

Search
Close this search box.
Search
Close this search box.

സലാഹിന്റെ പ്രതിമ: അവഹേളനമെന്ന് ആരാധകര്‍

കെയ്‌റോ: ഈജിപ്തിന്റെ വിഖ്യാത ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹിന്റെ പ്രതിമക്കെതിരെ ആരാധകര്‍ രംഗത്ത്. പ്രതിമ നിര്‍മിച്ചതില്‍ അപാകതയുണ്ടെന്നും സലാഹിന്റെ തല വികൃതമാക്കിയെന്നുമാരോപിച്ചാണ് ആരാധകര്‍ രംഗത്തെത്തിയത്. ഈജിപ്തിലെ വടക്കുകിഴക്കന്‍ സിനായി പ്രവിശ്യയിലാണ് സലാഹിന്റെ വെങ്കല പ്രതിമ നിര്‍മിച്ച് പ്രദര്‍ശനത്തിനു വെച്ചത്. മായി അബ്ദുല്ല എന്ന കലാകാരനാണ് പ്രതിമ നിര്‍മിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിമര്‍ശനവും പിന്നാലെയെത്തിയത്.

സലാഹിന്റെ തല ഇത്രക്കു വലുതല്ലെന്നും പ്രതിമ സലാഹിന്റെ രൂപസാദൃശ്യമില്ലെന്നുമാണ് പ്രധാന വിമര്‍ശനം. ഇത് ലോകപ്രശസ്ത ഫുട്‌ബോള്‍ താരത്തെ അവഹേളിക്കലാണെന്നും വിമര്‍ശനമുണ്ട്. പ്രതിമക്ക് ബ്രിട്ടീഷ് സംഗീതജ്ഞന്‍ ലിയോ സായിര്‍,അമേരിക്കന്‍ ഗായകന്‍ സൈമണ്‍,ഹോം എലോണ്‍ എന്ന സിനിമയിലെ താരം മാര്‍വ് എന്നിവരുമായി രൂപസാദൃശ്യമുണ്ടെന്നും പരിഹാസമുണ്ട്.

 

Related Articles