Current Date

Search
Close this search box.
Search
Close this search box.

ഹിന്ദു രാഷ്ട്രത്തിനായി ആഹ്വാനം ചെയ്ത് റാലി, കൂടെ മന്ത്രിമാരും എം.എല്‍.എമാരും

ബംഗളൂരു: ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് റാലി. ഞായറാഴ്ച കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ഹിന്ദു ജാഗരണ വേദിക എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയുടെ ബാനറില്‍ 10,000-ത്തിലധികം ആളുകള്‍ അണിനിരന്ന റാലി നടന്നത്. വാളും കാവി പതാകയും ഷാളുകളും വീശിയും മുസ്ലീങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയും കര്‍ണാടകയിലെ ഉഡുപ്പി നഗരത്തിലൂടെ മാര്‍ച്ച് നടന്നു. ‘ഞങ്ങള്‍ ഒരു ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കും,’ എന്നാണ് റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.

മാത്രമല്ല, റാലിയില്‍ കര്‍ണാടകയിലെ മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുക്കുകയും ചെയ്തു. കന്നഡ സാംസ്‌കാരിക മന്ത്രി സുനില്‍ കുമാര്‍, ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ട്, അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രമോദ് മധ്വരാജ് എന്നിവര്‍ റാലിയില്‍ പങ്കെടുത്തതായി ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് എംഎല്‍എമാരായ ലാലാജി ആര്‍.മെന്‍ഡന്‍, ബി.എം. സുകുമാര ഷെട്ടിയും റാലിയില്‍ പങ്കെടുത്തതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

Related Articles