Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: ‘സാങ്കേതികവിദഗ്ധനായ’ പ്രധാനമന്ത്രിയെ നിയമിക്കും -സൈന്യം

ഖാര്‍തൂം: സൈന്യം ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് നിയമവിദഗ്ധനായ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് സുഡാന്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍. പുതിയ പ്രധാനമന്ത്രി സായുധ സേനയുമായി ചേര്‍ന്ന് രാജ്യത്തെ നേതൃത്വം പങ്കിടുന്ന മന്ത്രിസഭ രൂപവത്കരിക്കുമെന്ന് അല്‍ ബുര്‍ഹാന്‍ വ്യക്തമാക്കിയതായി റഷ്യന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ജനങ്ങളെ നയിക്കുന്നതും, പരിവര്‍ത്തന കാലയളവില്‍ അവരെ സഹായിക്കുന്നതും ഞങ്ങളുടെ ദേശീയ കടമയാണ്. പ്രതിഷേധങ്ങള്‍ സമാധാനപരമാണെങ്കില്‍ സുരക്ഷാ സേന ഇടപെടില്ല – റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുടിനികിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ ബുര്‍ഹാന്‍ പറഞ്ഞു.

ഈ ആഴ്ചയുടെ തുടക്കത്തില്‍ സൈന്യം അട്ടിമറിയിലൂടെ ഇടക്കാല സര്‍ക്കാറിനെ പിരിച്ചുവിടുകയും, പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് ഉള്‍പ്പെടെ വിവിധ സര്‍ക്കര്‍ ഉദ്യോഗസ്ഥരെ പിടിച്ചുവെക്കുകയുമായിരുന്നു. യു.എസും പാശ്ചാത്യ രാഷ്ട്രങ്ങളും സൈനിക നടപടിയെ ശക്തമായി അപലപിച്ചിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഹംദോകിനെ വിട്ടയച്ചിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles