Current Date

Search
Close this search box.
Search
Close this search box.

മിഡിലീസ്റ്റ് രാജ്യങ്ങളുടെ ആയുധ ഇറക്കുമതിയില്‍ ഇരട്ടി വര്‍ധന

റിയാദ്: യുദ്ധങ്ങളും സംഘര്‍ഷങ്ങളും കൂടപ്പിറപ്പായി മാറിയ മിഡിലീസ്റ്റ് രാജ്യങ്ങളിലേക്കുള്ള ആയുധ ഇറക്കുമതിയില്‍ ഇരട്ടി വര്‍ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. 2013 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പത്തെ കണക്കെടുത്താല്‍ ഇതിന്റെ പകുതിയേ ഉണ്ടാകൂ. കഴിഞ്ഞ ദിവസം പുറത്തുവിട്ട മ്യൂണിച്ച് സെക്യൂരിറ്റി റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ആയുധങ്ങളില്‍ 53 ശതമാനവും യു.എസില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 11 ശതമാനം ഫ്രാന്‍സില്‍ നിന്ന്. 10 ശതമാനം യു.കെ.,7 ശതമാനം കാനഡ,6 ശതമാനം ഇറ്റലി,3 % ജര്‍മനി,2% തുര്‍ക്കി എന്നിങ്ങനെയാണ് കണക്കുകകള്‍. സിറിയയില്‍ നിന്നും പിന്മാറാനുള്ള യു.എസിന്റെ തീരുമാനത്തിനു ശേഷം മേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്താനാവുക യൂറോപ്യന്‍ യൂണിയനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles