Current Date

Search
Close this search box.
Search
Close this search box.

‘പര്‍ദ്ദയിട്ട സ്ത്രീകളെ നവോത്ഥാനത്തിന്റെ ഭാഗമായി അംഗീകരിക്കുന്നത് സ്വാഗതാര്‍ഹം’

കോഴിക്കോട്: പര്‍ദ്ദയിട്ട മുസ്‌ലിം സ്ത്രീകളെ നവോത്ഥാനത്തിന്റെ അടയാളങ്ങളായി
അംഗീകരിക്കുന്ന അവസ്ഥ സ്വാഗതാര്‍ഹമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.
പി. അബ്്ദുല്ലക്കോയ മദനി പറഞ്ഞു. മുസ്‌ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്‌മെന്റ് (എം.
ജി.എം) സംസ്ഥാന ശില്‍പശാല കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പര്‍ദ്ദയെയും വസ്ത്രസ്വാതന്ത്ര്യത്തെയും മതനിരാസപ്രസ്ഥാനങ്ങള്‍ പോലും ഇപ്പോള്‍
അംഗീകരിക്കുന്നു. മുസ്‌ലിം സ്ത്രീകളുടെ വേഷം അടുത്ത കാലംവരെ ചിലര്‍ക്ക് അസ്വാത
ന്ത്ര്യത്തിന്റെ ചിഹ്നങ്ങളായിരുന്നു. സ്ത്രീകളെ മുഖംമൂടി അണിയാന്‍ നിര്‍ബന്ധിക്കുന്ന
യാഥാസ്ഥികത്വം അംഗീകരിക്കാനാവില്ല. നവോത്ഥാനത്തെക്കുറിച്ച് പറയുന്നവര്‍
സ്ത്രീകള്‍ക്ക് ആരാധനാസ്വാതന്ത്ര്യം തടയുന്നു. സ്ത്രീകളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസ
കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. മുത്വലാഖ് ഇസ്‌ലാമിക വിരുദ്ധവും മനുഷ്യത്വ വിരുദ്ധ
വുമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അത് വലിയ കാര്യത്തില്‍ അവതരിപ്പിക്കുന്നത് ഏക
സിവില്‍കോഡ് നിര്‍ബന്ധമാക്കാനുള്ള ചവിട്ടുപടിയായിട്ടാണ്. മഹല്ലുകളില്‍ മുസ്‌ലിം
സ്ത്രീകള്‍ ഇടപെട്ട് സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ കൂട്ടായ്മ രൂപീകരിക്കണം. സമൂഹ
ത്തില്‍ വളര്‍ന്നുവരുന്ന കുടുംബ ഛിദ്രത ഇല്ലാതാക്കാന്‍ മഹല്ലുകളില്‍ വിദ്യാസമ്പന്നരായ
സ്ത്രീകളെ ഉള്‍പ്പെടുത്തി കൂട്ടായ്മക്ക് രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കെ.എന്‍.എം
നടത്തുന്ന നവോത്ഥാന സമ്മേളനങ്ങളില്‍ സ്ത്രീ നവോത്ഥാനത്തിന്റെ വിവിധ വശങ്ങള്‍
ചര്‍ച്ച ചെയ്യുമെന്നും ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. വര്‍ക്കിംഗ് പ്രസിഡന്റ ്
ആമിന അന്‍വാരിയ അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി
ഉണ്ണീന്‍കുട്ടി മൗലവി, വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍, അബ്ദുറഹിമാന്‍
മദനി പാലത്ത്, ഡോ.എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, സി. മുഹമ്മദ് സുല്ലമി, എ അസ്ഗര്‍
അലി, ശമീമ ഇസ്‌ലാഹിയ, സല്‍മ ടീച്ചര്‍, സയ്യിദ് അലി സ്വലാഹി, പ്രഫ.എന്‍.വി
സുആദ, സക്കീന നജാത്തിയ, ആഇശകുട്ടി ടീച്ചര്‍, സൈനബ ടീച്ചര്‍, സഫിയ തിരൂര്‍, കെ
എ. ഫാത്തിമാി, സഫിയ പാലത്ത്, ആഇശാി, സുഹ്‌റാ ഹബീബ്, ശരീഫ സഈദ്
പ്രസംഗിച്ചു.

മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് (എം.ജി.എം)സംസ്ഥാന ശില്‍പ്പ
ശാല കോഴിക്കോട്ട് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി
ഉദ്ഘാടനം ചെയ്യുന്ന

Related Articles