Current Date

Search
Close this search box.
Search
Close this search box.

എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന നോര്‍ത്ത് ചിത്താരിയിലെ മെട്രോ മുഹമ്മദ് ഹാജി (70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുകയായിരുന്നു. ജില്ലയിലെ മത സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജി സുപ്രഭാതം ദിനപത്രം ഡയറക്ടറായിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗമായിരുന്നു.

നോര്‍ത്ത് ചിത്താരിയിലെ പരേതരായ വളപ്പില്‍ കുഞ്ഞാമു,മുനിയംകോട് സൈനബ് എന്നിവരുടെ മകനാണ്. ഭാര്യ:സുഹറ.മക്കള്‍: മുജീബ്,ജലീല്‍,ഷമീം,ഖലീല്‍,കബീര്‍,സുഹൈല,ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്,റൈഹാന,നിഷാന,ഷമീന,ഷമീമ,അസൂറ.സഹോദരങ്ങള്‍: അബ്ദുല്ല,ആയിശ.

Related Articles