Current Date

Search
Close this search box.
Search
Close this search box.

ഒരേസമയം 7000 പേര്‍ക്ക് നമസ്‌കരിക്കാം; വിശാലമായ സൗകര്യവുമായി മേല്‍മുറി ജുമാമസ്ജിദ്

മലപ്പുറം: 45000 ചതുരശ്ര അടിയില്‍ നാല് നിലകളില്‍ നിര്‍മിച്ച കേരളത്തിലെ തന്നെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി ജുമാമസ്ജിദാണ് അതിവിശാലമായ സൗകര്യംകൊണ്ട് വേറിട്ടുനില്‍ക്കുന്നത്.

ഒരേ സമയം 7000 പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട് എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളി പുനര്‍നിര്‍മിച്ച് ചരിത്രത്തില്‍ ഇടം പിടിക്കുകയായിരുന്നു. റമദാനിനു മുന്നോടിയായാണ് പുതുക്കിപണിത മസ്ജിദ് തുറന്നുനല്‍കിയത്.

പഴയ പള്ളിയുടെ മിമ്പറും മിഹ്‌റാബും മേല്‍ക്കൂരയും അതേപടി നിലനിര്‍ത്തിയാണ് നവീകരിച്ചത്. താഴെ നില പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ട്. അറേബ്യന്‍-മോറിഷ്- ഇന്ത്യന്‍ വാസ്തുവിദ്യ സമന്വയിപ്പിച്ചാണ് ആര്‍ക്കിടെക്റ്റുകള്‍ പള്ളി രൂപകല്‍പന ചെയ്തത്. മുകളിലെ രണ്ട് നിലകളില്‍ ഇരുനൂറോളം ദര്‍സ് വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഉപയോഗപ്പെടുത്തുന്നു.

ഇവിടെ കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഹോസ്റ്റല്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പാലക്കാട്-കോഴിക്കോട് ദേശീയ പാതയോരത്ത് സ്ഥാപിച്ച പള്ളിയില്‍ ദിനേന നിരവധി യാത്രക്കാരാണ് എത്താറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ മഹല്ല് ജുമാമസ്ജിദ് കൂടിയാണിത്.

Related Articles