Current Date

Search
Close this search box.
Search
Close this search box.

അനുഭവങ്ങള്‍ പങ്കുവെച്ച് ബഹിരാകാശത്തേക്ക് കുതിച്ച ആദ്യ അറബ് വനിത സാറ

കൈറോ: ബഹിരാകാശ ചരിത്രത്തിലെ ഈജിപ്തിന്റെയും അറബ്-ആഫ്രിക്കന്‍ ലോകത്തിന്റെയും വനിത പ്രാതിനിധ്യമെന്ന ഖ്യാതി കുറിച്ച് തിരിച്ചെത്തിയ സാറ സബ്രി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7000 പേരില്‍ നിന്നാണ് ബഹിരാകാശ യാത്രക്കായി 29കാരിയായ സാറയെ തെരഞ്ഞെടുത്തിരുന്നത്. സംഘത്തില്‍ പ്രൊഫഷണല്‍ ബഹിരാകാശ സഞ്ചാരികള്‍ വരെയുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു യാത്ര. ജെഫ് ബെസോസിന്റെ സ്‌പോസ് കമ്പനിയായ ബ്ലൂ ഒറിജിന് കീഴിലായിരുന്നു അവരുടെ യാത്ര.

സൊസൈറ്റി ഫോര്‍ ദ പ്രൊമോഷന്‍ ഓഫ് സ്‌പേസ് റിസര്‍ച്ചിന്റെ സ്ഥാപക കൂടിയാണ് സാറ. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളായ MoonDAO, Space for Humanity എന്നിവ സ്‌പോണ്‍സര്‍ ചെയ്യുന്ന രണ്ട് സൗജന്യ സീറ്റുകളില്‍ ഒന്നാണ് സാറക്ക് ലഭിച്ചിരുന്നത്.

യാത്ര കഴിഞ്ഞ തിരിച്ചെത്തിയ അവര്‍ തന്റെ അനുഭവങ്ങള്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവെച്ചിരുന്നു. മിഡിലീസ്റ്റ് മോണിറ്ററുമായി പങ്കുവെച്ച അനുഭവങ്ങളുടെ ഏതാനും ഭാഗങ്ങളാണിവിടെ.

ഭൂമിയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും സംബന്ധിച്ച തന്റെ കാഴ്ചപ്പാടില്‍ നിരവധി മാറ്റങ്ങള്‍ അനുഭവപ്പെട്ടെന്ന് സാറ പറഞ്ഞു. ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ വീക്ഷണം നാഗരികത, ഗ്രഹം, പ്രപഞ്ചവുമായുള്ള ലോകബന്ധം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ പൂര്‍ണ്ണമായും യാത്ര മാറ്റിമറിച്ചു.

ഒരു നിമിഷത്തിനുള്ളില്‍, എല്ലാറ്റിന്റെയും അളവിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറി. ഞാന്‍ അവിടെയായിരിക്കുമ്പോള്‍ എനിക്ക് മുമ്പ് മനസ്സിലായതെല്ലാം വ്യത്യസ്തമായ അര്‍ത്ഥത്തിലായിരുന്നു, പക്ഷേ അത് ഭയാനകമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ എനിക്ക് എന്നോട് തന്നെ ഇത്ര സുഖവും സമാധാനവും ഇതിനു മുന്‍പ് തോന്നിയിട്ടില്ല.’ എനിക്ക് ഇപ്പോള്‍ പ്രപഞ്ചവുമായി ഒരു പുതിയ ബന്ധം ഉണ്ടെന്ന് തോന്നുന്നു, അത് എന്റെ ജീവിതകാലം മുഴുവന്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

UNന്റെ കണക്കുകള്‍ പ്രകാരം, പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍, കോളേജുകളിലും സര്‍വകലാശാലകളിലും 18 ശതമാനം സ്ത്രീകള്‍ മാത്രമാണ് സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ പഠനം നടത്തുന്നത്. 35 ശതമാനവും ഈ മേഖലയില്‍ പുരുഷന്മാരാണ്.

ഞാന്‍ ബഹിരാകാശത്ത് നിന്നും ഭൂമിയില്‍ ഇറങ്ങിയപ്പോള്‍ ആദ്യം പറഞ്ഞത് എല്ലാവരും ഈ യാത്ര ആസ്വദിക്കണം എന്നാണ്. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഇതുവരെ 600-ഓളം ആളുകള്‍ക്ക് മാത്രമേ ബഹിരാകാശത്ത് നിന്ന് ഭൂമിയെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് എനിക്ക് ഒരു അനീതിയായി തോന്നി. ഇത് ലോകത്തിലെ തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമുള്ള ഒരു അനുഭവമായിരിക്കരുത്, ഡീപ് സ്പേസ് ഇനിഷ്യേറ്റീവിലൂടെ എല്ലാവര്‍ക്കുമായി ഇത് പ്രാപ്യമാക്കുന്നതിന് എന്നെ വളരെയധികം പ്രേരിപ്പിക്കുന്നതും ഇതാണ്. അതിനായി കഴിയുന്നതെല്ലാം ഞാന്‍ ചെയ്യുമെന്നും അവര്‍.

Related Articles