Current Date

Search
Close this search box.
Search
Close this search box.

മോദിയുടെ പിറന്നാളാഘോഷത്തിനായി നര്‍മദ ഡാമില്‍ വെള്ളം നിറച്ചു; വിമര്‍ശനവുമായി മേധ പട്കര്‍

ഗാന്ധിനഗര്‍: നര്‍മദ സരോവര്‍ അണക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളാഘോഷത്തിന് മാത്രമായി വെള്ളം നിറച്ചെന്ന ആരോപണവുമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്ത മേധ പട്കര്‍ രംഗത്ത്. IANS വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നര്‍ദമ നദിയുടെ റിസര്‍വോയര്‍ ചരിത്രത്തിലാദ്യമായിട്ടാണ് അതിന്റെ പരമാവധി ശേഷിയില്‍ (138.68 അടി) വെള്ളം എത്തുന്നത്. ഗുജറാത്ത് സര്‍ക്കാര്‍ ഞായറാഴ്ച വൈകീട്ടാണ് വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചത്. ഇത് മൂലം അണക്കെട്ടിന്റെ ചുറ്റുഭാഗത്തുള്ള 192 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായെന്നും റിപ്പോര്‍ട്ടുണ്ട്. നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷത്തിന് മാത്രമായാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഡാമിലെ വെള്ളം 139 മീറ്ററായി ഉയര്‍ത്തിയത്.

അദ്ദേഹത്തിന് ദീര്‍ഘായുസ്സ് ഉണ്ടാവട്ടെ. ഇത്തരം ആഘോഷങ്ങളെ ഞങ്ങള്‍ ശപിക്കുന്നു. എന്നാല്‍ ആളുകളെ ജീവിക്കാന്‍ അനുവദിക്കാനുള്ള തന്റെ കടമയെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും തനിക്ക് ബോധ്യമുണ്ടാവണമെന്നും മേധ പട്കര്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ ‘ധിക്കാര്‍ ദിവസ്’ എന്ന പേരില്‍ ചൊവ്വാഴ്ച പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 15നകം ഡാമിലെ വെള്ളം ഉയര്‍ത്തുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നീട് സെപ്റ്റംബര്‍ 30നകം എന്നാക്കി മാറ്റി. കാരണം സെപ്റ്റംബര്‍ 17നാണ് മോദിയുടെ ജന്മദിനം. അതിനു മുന്‍പായാണ് ഇപ്പോള്‍ ഡാം നിറച്ചത്. ഒരാള്‍ക്ക് വേണ്ടി മാത്രമാണിത് ചെയ്തത്. ആയിരക്കണക്കിന് ജനങ്ങളെ ബാധിച്ചാലും കുഴപ്പമില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. മേധ കുറ്റപ്പെടുത്തി. പിറന്നാളിനോടനുബന്ധിച്ച് മോദി കഴിഞ്ഞ ദിവസം ഗുജറാത്തിലും നര്‍മദ സരോവറിലും സന്ദര്‍ശനം നടത്തിയിരുന്നു.

Related Articles