Current Date

Search
Close this search box.
Search
Close this search box.

മര്‍കസ് ലോ കോളേജിലെ ആദ്യ ബാച്ച് പുറത്തിറങ്ങി

കോഴിക്കോട്: കോഴിക്കോട് മര്‍കസ് ലോ കോളേജിലെ ആദ്യ ബാച്ച് പുറത്തിറങ്ങി. മര്‍കസ് നോളജ് സിറ്റിയിലെ ലോ കോളജില്‍ നിന്ന് 25 വിദ്യാര്‍ഥികളാണ് പഠനം പൂര്‍ത്തിയാക്കി അഭിഭാഷകരായി എന്റോള്‍ ചെയ്തത്. സാധാരണ എറണാകുളം ഹൈക്കോടതിയില്‍ ബാര്‍ കൗണ്‍സില്‍ നടത്തി വരാറുള്ള എന്റോള്‍മെന്റ് ചടങ്ങ് കൊറോണ കാരണം, ഇത്തവണ ഓണ്‍ലൈനിലാണ് നടന്നത്.

അഭിഭാഷകരായ വിദ്യാര്‍ഥികളെ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ എ പി അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവര്‍ അഭിനന്ദിച്ചു. നിയമ സംവിധാനം സത്യസന്ധമായും നീതിയുക്തമായും നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഏറ്റവും അനിവാര്യമാണ്. അത്തരം മേഖലകളിലേക്ക് പ്രതിഭാശാലികളായ കൂടുതല്‍ വിദ്യാര്‍ഥികള്‍ കടന്നുവരുന്നത് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

മര്‍കസ് ലോ കോളജില്‍ നിന്ന് ത്രിവത്സര കോഴ്സ് പൂര്‍ത്തിയാക്കിയ അമ്പതിലധികം അഭിഭാഷകര്‍ വിവിധ കോടതികളില്‍ സേവനം ചെയ്തു വരികയാണ്. വയനാട്ടിലെയും പാലക്കാട്ടെയും ആദിവാസി ഊരുകളില്‍ പോയി നടത്തിയ നിയമ സഹായ പദ്ധതികള്‍ ഒരുപാട് പേര്‍ക്ക് ആശ്വാസമായിട്ടുണ്ട്.

Related Articles