Current Date

Search
Close this search box.
Search
Close this search box.

മര്‍കസ് സനദ് ദാന സമ്മേളനം ഇന്ന് സമാപിക്കും

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് 43ാം വാര്‍ഷിക സനദ്ദാന സമ്മേളനം ലളിതമായ പരിപാടികളോടെ ബുധനാഴ്ച തുടക്കമായി. സമ്മേളം വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നിര്‍വഹിക്കും.

കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവച്ച വാര്‍ഷിക പരിപാടിയാണിത്. 2029 സഖാഫി പണ്ഡിതര്‍ക്കും 313 ഹാഫിളുകള്‍ക്കും സനദ് നല്‍കി. സ്ഥാന വസ്ത്ര വിതരണം മര്‍കസ് ചാന്‍സലര്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

മര്‍കസ് മുന്നോട്ടു വെക്കുന്ന ലക്ഷ്യങ്ങളില്‍ മുഖ്യമായത് ഇന്ത്യയിലെ അവശ ജനവിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികമായും ശാക്തീകരിക്കുക എന്നാണെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. സമൂഹത്തില്‍ വൈജ്ഞാനിക മുന്നേറ്റം സാധ്യമാകുന്നതിന് നല്ല അറിവും പരിശീലനവും ലഭിച്ച യുവപണിതന്മാരുടെ നേതൃത്വം ഓരോ ഗ്രാമങ്ങളിലും ഉണ്ടാകണം. അങ്ങനെയുള്ള പണ്ഡിതസമൂഹത്തെയാണ് മര്‍കസ് രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ നടന്ന ആദ്യ സെഷനില്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. രണ്ടാം സെഷനില്‍ സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. കെകെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.

വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സമാപന സംഗമത്തില്‍ സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ത്ഥന നടത്തും. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഷിറിയ അലിക്കുഞ്ഞി മുസ്ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ത്വഹാ തങ്ങള്‍ തളീക്കര, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി എന്നിവര്‍ സംസാരിക്കും.

Related Articles