Current Date

Search
Close this search box.
Search
Close this search box.

മഞ്ചേശ്വരത്ത് വര്‍ഗീയത പരസ്യമാക്കി സംഘ്പരിവാര്‍: കായിക മത്സരത്തില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക്

മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് വര്‍ഗീയത പരസ്യമാക്കി സംഘ്പരിവാര്‍ രംഗത്ത്. ആര്‍.എസ്.എസ്-ബി.ജെ.പി സാംസ്‌കാരിക സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിലാണ് അഹിന്ദുക്കള്‍ പങ്കെടുക്കേണ്ട എന്ന് നോട്ടീസില്‍ അറിയിച്ചത്.

കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പെരുംപദവില്‍ ശ്രീദേവി സേവ സമിതി സംഘടിപ്പിക്കുന്ന കബഡി ടൂര്‍ണമെന്റിന്റെ നോട്ടീസിലാണ് ആദ്യമായി ഇത്തരത്തില്‍ നിര്‍ദേശം വന്നത്. പിന്നീട് പൈവളിഗെ ബേക്കൂറില്‍ വച്ച് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിലും ഇതേ നിര്‍ദേശം വന്നു. മത്സരത്തില്‍ ഹിന്ദു കളിക്കാര്‍ക്ക് മാത്രമേ അവസരമുണ്ടാകുകയുള്ളൂ എന്നാണ് ഇംഗ്ലീഷില്‍ പുറത്തിറക്കിയ നോട്ടീസിലുള്ളത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആധാര്‍ കാര്‍ഡ് വേണമെന്നും നിര്‍ദേശമുണ്ട്. ടൂര്‍ണമെന്റിന് പൊലിസിന്റെ അനുമതി ലഭിച്ചിരുന്നു.

എന്നാല്‍ നോട്ടീസ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചതോടെ പൊലിസ് അനുമതി റദ്ദാക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ളവരാണ് ടൂര്‍ണമെന്റുകളില്‍ മത്സരിക്കാന്‍ എത്തുന്നവരില്‍ അധികവും. വര്‍ഗീയതക്ക് കോപ്പുകൂട്ടാന്‍ ആണ് സംഘ്പരിവാര്‍ സംഘടനകള്‍ ഇത്തരത്തില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച് ഹിന്ദു യുവാക്കളെ സംഘടനയിലേക്ക് അടുപ്പിക്കുന്നത്. നോട്ടീസ് പ്രസിദ്ധീകരിക്കാതെ രഹസ്യമായും ഇത്തരം ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറുള്ളതായും റിപ്പോര്‍ട്ടുണ്ട്.

Related Articles