Current Date

Search
Close this search box.
Search
Close this search box.

കൃഷ്ണഭക്ത സംഘടന കൊടുംവഞ്ചകര്‍, പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്: മനേക ഗാന്ധി – വീഡിയോ

ഡല്‍ഹി: പ്രമുഖ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ (International Society for Krishna Consciousness) കൊടും വഞ്ചനയാണ് നടത്തുന്നതെന്നും അവര്‍ ഗോശാലയില്‍ നിന്നും പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും ബി.ജെ.പി നേതാവും എം.പിയുമായ മനേക ഗാന്ധി. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിലാണ് അവര്‍ ഇങ്ങിനെ ആരോപണം ഉന്നയിക്കുന്നത്. ഹിന്ദുമതത്തിന്റെ പാരമ്പര്യമായ ഏകദൈവ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കൃഷ്ണഭക്ത സംഘടനയാണ് ഇസ്‌കോണ്‍.

ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ നഗരത്തില്‍ ഇസ്‌കോണിന്റെ ഗോശാല താന്‍ സന്ദര്‍ശിച്ചെന്നും അവിടെ ഒരൊറ്റ കറവ വറ്റിയ പശുവും ഇല്ലായിരുന്നു. അതിനര്‍ത്ഥം എല്ലാം വിറ്റുപോയി എന്നാണ്.’ ‘ഇസ്‌കോണ്‍ അതിന്റെ ഇത്തരം പശുക്കളെയെല്ലാം കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്,” മുന്‍ കേന്ദ്രമന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേക പറഞ്ഞു.

‘അവര്‍ ചെയ്യുന്നതുപോലെ മറ്റാരും ഇത് ചെയ്യില്ല. അവര്‍ റോഡുകളില്‍ ‘ഹരേ റാം ഹരേ കൃഷ്ണ’ പാടി പോകുകയും തങ്ങളുടെ ജീവിതം മുഴുവന്‍ പാലിനെ ആശ്രയിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു. ഒരുപക്ഷേ, അവര്‍ ചെയ്തതുപോലെ ആരും കശാപ്പുകാര്‍ക്ക് കന്നുകാലികളെ വിറ്റിട്ടില്ല.

അതേസമയം, മനേകയുടെ ആരോപണം നിഷേധിച്ച് ഇസ്‌കോണ്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്. പശുവിന്റെയും കാളയുടെയും സംരക്ഷണത്തില്‍ ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ ഈ വിഭാഗം മുന്‍പന്തിയിലാണെന്ന് ദേശീയ വക്താവ് യുധിഷ്ടിര്‍ ഗോവിന്ദ ദാസ് ട്വീറ്റില്‍ പറഞ്ഞു. ‘പശുക്കളെയും കാളകളെയും അവരുടെ ജീവിതത്തിനായി സേവിക്കുന്നു, ആരോപിക്കപ്പെടുന്നതുപോലെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നില്ലെന്നും,’ ദാസ് എഴുതി.

 

Related Articles