Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തിയാക്രമണം നടത്തിയയാളെ വെടിവെച്ചു കൊന്നു

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസ്‌ലാന്റില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തി കൊണ്ട് പരാക്രമണം നടത്തിയ ആക്രമിയെ വെടിവെച്ചു കൊന്നു. ന്യൂസ്‌ലാന്റ് നഗരമായ ഓക്‌ലാന്റിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് അതിക്രമിച്ചുകയറിയ ആക്രമി കത്തി വീശി നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പിന്നീട് പൊലിസ് ആക്രമിയെ വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ന്യൂസ്ലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ദെന്‍ ആണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. സംഭവം തീവ്രവാദി ആക്രമണമാണെന്നും ആക്രമിക്ക് ഐസിസ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും ആര്‍ദെന്‍ പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഇത് വിദ്വേഷം നിറഞ്ഞതാണ്, അത് തെറ്റായിരുന്നു. ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇത് ഒരു വ്യക്തിയാണ് നടത്തിയത്, ഒരു വിശ്വാസമല്ല. 2011ല്‍ ന്യൂസ്ലാന്റിലെത്തിയ ശ്രീലങ്കന്‍ സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ഒറ്റക്കാണ് ആക്രമണം നടത്തിയതെന്നും ജസീന്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഓക്‌ലാന്റ് മേഖലയിലെ ലിന്‍മാള്‍ ഷോപ്പിങ് സെന്ററിലാണ് ആക്രമണമുണ്ടായത്. ഷോപ്പിങ് മാളുകളില്‍ നിന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും ആക്രമിയെ പൊലിസ് കീഴ്‌പ്പെടുത്തുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പൊലിസ് ആറ് റൗണ്ട് വെടിയാണുതിര്‍ത്തത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Related Articles