Current Date

Search
Close this search box.
Search
Close this search box.

ഒഗസാഗു കൂട്ടക്കുരുതി: മാലി പ്രധാനമന്ത്രി രാജിവെച്ചു

മാലി: മാലിയിലെ ഒഗസാഗുവില്‍ 160 പേര്‍ കൊല്ലപ്പെടാനിടയായ കൂട്ടക്കുരിതിയെത്തുടര്‍ന്ന് പ്രധാനമന്ത്രി സൗമിലോ ബൗബിയി മെയ്ഗ രാജിവെച്ചു. മാര്‍ച്ച് 23നാണ് ഒഗസാഗു ഡോഗോണ്‍ ഗോത്രവര്‍ഗ്ഗക്കാര്‍ മധ്യ മാലിയിലെ ഗ്രാമമായ ഫുലാനിയിലെ ഇടയ വര്‍ഗ്ഗത്തിനു നേരെ കൂട്ടക്കലാപം നടത്തുകയും 160ാളം പേര്‍ കൊല്ലപ്പെടാനിടയാവുകയും ചെയ്തത്. ഇരു വിഭാഗം ഗോത്രസമൂഹം തമ്മിലുള്ള കുടിപ്പകയാണ് കലാപത്തിന് കാരണമെന്നും കരുതുന്നുണ്ട്.

തുടര്‍ന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. കലാപം തടയാനും ആക്രമികളുടെ ആയുധങ്ങള്‍ തടയുന്നതിന് സര്‍ക്കാരിന് ആയില്ല എന്നും വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി പ്രസിഡന്റ് ഇബ്രാഹിം അബൂക്കര്‍ കെയ്തിന് രാജിക്കത്ത് കൈമാറിയത്. രാജിക്കത്തില്‍ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. പുതിയ സര്‍ക്കാര്‍ ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles