Current Date

Search
Close this search box.
Search
Close this search box.

മലേഷ്യ: പ്രധാനമന്ത്രി ക്വാറന്റൈനില്‍; സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായില്ല

ക്വാലാലംപൂര്‍: കോവിഡ്-19 രോഗിയുമായി സമ്പര്‍ക്കമുണ്ടായ സാഹചര്യത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ സ്വബ്‌രി യഅ്കൂബ് ക്വാറന്റൈനില്‍. എത്ര ദിവസം ക്വാറന്റൈനില്‍ കഴിയുമെന്ന് വ്യക്തമല്ലെന്നും, കൊറോണ വൈറസ് പരിശോധനയുടെ ഫലങ്ങളൊന്നും സൂചിപ്പിക്കുന്നില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

ഇസ്മാഈല്‍ സ്വബ്‌രി ഐസലേഷനില്‍ കഴിയുകയാണ്്. ചൊവ്വാഴ്ചത്തെ ഔദ്യോഗിക ദേശീയ ദിനാഘോഷത്തില്‍ വെര്‍ച്വല്‍ സാന്നിധ്യമുണ്ടാകുമെന്നും -ഓഫീസ് വ്യക്തമാക്കി.

കൊറോണ വൈറസ് മൂലം പുതിയ സര്‍ക്കാറിന്റെ തിങ്കളാഴ്ചയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍നിന്ന് സ്വബ്‌രിക്ക് വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു. ഈ മാസാദ്യത്തിലാണ് ഇസമാഈല്‍ സ്വബ്‌രി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മുഹ്‌യുദ്ധീന്‍ യാസീന്‍ രാജിവെക്കുകയായിരുന്നു.

Related Articles