Current Date

Search
Close this search box.
Search
Close this search box.

അതിര്‍ത്തി കടന്ന് കപ്പല്‍; ചൈനീസ് പ്രതിനിധിയെ മലേഷ്യ വിളിച്ചുവരുത്തി

ക്വലാലംപൂര്‍: ബോര്‍ണിയോ ദ്വീപിന് നേരെയുള്ള ദക്ഷിണ ചൈന കടലിലെ മലേഷ്യയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ (Kuala Lumpur’s exclusive economic zone) ചൈനീസ് കപ്പലുകളുടെ സാന്നിധ്യത്തിലും ഇടപെടലിലും പ്രതിഷേധം അറിയിച്ച് ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തിയതായി മലേഷ്യ അറിയിച്ചു.

1982ലെ യു.എന്‍ കടല്‍ നിയമത്തിന് വിരുദ്ധമായി മലേഷ്യന്‍ സംസ്ഥാനങ്ങളായ സബാഹ്, സാരാവാക് തീരങ്ങളിലേക്ക് നിരീക്ഷണ ബോട്ടുകള്‍ ഉള്‍പ്പെടെ ചൈനീസ് കപ്പലുകളുടെ ഇടപെടലുണ്ടായതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. കപ്പലുകളുടെ എണ്ണവും എപ്പോഴാണ് ഇടപെടലുണ്ടായതെന്നും വ്യക്തമാക്കിയിട്ടില്ല.

???? വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles