Current Date

Search
Close this search box.
Search
Close this search box.

തെക്കന്‍ ആഫ്രിക്കയിലെ പേമാരി: മേഖലയിലെ സ്ഥിതി ഗുരുതരം

മപുറ്റോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റും പേമാരിയും മേഖലയെ ഒന്നാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മരണ സംഖ്യ 300 കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യു.എന്നിന്റെ കണക്കുപ്രകാരം 2.6 മില്യണ്‍ ജനങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.

തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്,സിംബാംബ്വേ,മാല്‍വി എന്നീ രാജ്യങ്ങളിലാണ് ചുഴലിക്കാറ്റും പേമാരിയും സംഹാരതാണ്ഡവമാടിയത്. പൊതുവേ ദരിദ്ര രാജ്യങ്ങളായ ഇവിടങ്ങളില്‍ പ്രകൃതി ദുരന്തം കൂടി നാശം വിതച്ചതോടെ പ്രദേശങ്ങളിലെ ജനജീവിതം തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണെന്ന് യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഫ്രിക്കന്‍ മേഖലയിലെ സമീപകാലത്തെ ഏറ്റവും മോശം കാലാവസ്ഥയും പ്രകൃതി ദുരന്തവുമാണിത്. തുടര്‍ച്ചയായി ഏഴാം ദിവസവും മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേര്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്ക് മുകളിലും മരങ്ങളുടെ മുകളിലും ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവിടങ്ങളിലേക്കുള്ള റോഡുകളും പാലങ്ങളും തകര്‍ന്നു കിടക്കുകയാണ്. അതിനാല്‍ തന്നെ ഇവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ യാതൊരു മാര്‍ഗവുമില്ല. റെഡ്‌ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Related Articles