Current Date

Search
Close this search box.
Search
Close this search box.

മജ്‌ലിസ്കോളേജ് ഫെസ്റ്റ്: ഫറോക്ക് ഇര്‍ശാദിയ കോളേജ് ചാമ്പ്യന്മാര്‍

കോഴിക്കോട്: ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ(ഐ.ഇ.സി.ഐ)യുടെ ഹയര്‍ എഡ്യൂക്കേഷന്‍ ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഇസ്ലാമിക കലാലയങ്ങളുടെ സംസ്ഥാനതല രചന മത്സരങ്ങളില്‍ ഫറോക്ക് ഇര്‍ശാദിയ കോളേജ് ഓവറോള്‍ ചാമ്പ്യന്മാരായി. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് രണ്ടാം സ്ഥാനം നേടി. സീനിയര്‍ വിഭാഗത്തില്‍ ആലുവ അസ്ഹറുല്‍ ഉലൂം ഒന്നാം സ്ഥാനവും ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളേജ് രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഫറോക്ക് ഇര്‍ശാദിയ കോളേജ് ഒന്നാം സ്ഥാനത്തും മന്നം ഇസ്ലാമിയ കോളേജ് രണ്ടാം സ്ഥാനത്തുമാണ്. സീനിയര്‍ വിഭാഗത്തില്‍ എസ്.മുഹമ്മദ് നൂറുദ്ദീന്‍ (ആലുവ അസ്ഹറുല്‍ ഉലൂം), ജൂനിയര്‍ വിഭാഗത്തില്‍ സഈഹ (എറിയാട് വിമന്‍സ് അറബിക് കോളേജ്) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

പ്രബന്ധ രചന, കഥ, കവിത, തിരക്കഥ, ജലച്ചായം, വിവര്‍ത്തനം, ഷോര്‍ട് ഫിലിം, കൊളാഷ്, ഫോട്ടോഗ്രഫി, എഡിറ്റോറിയല്‍ രചന തുടങ്ങി 24 ഇനങ്ങളിലായി നടന്ന മത്സരങ്ങള്‍ സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളിലായാണ് നടന്നത്. വിജയികളെ ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ.കൂട്ടില്‍ മുഹമ്മദലി, ഹയര്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് ഫോര്‍ ഇസ്ലാമിയ കോളേജസ് ഡയറക്ടര്‍ പ്രഫ.കെ.പി.കമാലുദ്ദീന്‍ എന്നിവര്‍ അഭിനന്ദിച്ചു.

Related Articles