Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: മാധ്യമപ്രവര്‍ത്തകന്‍ മഹ്മൂദ് ഹുസൈന്റെ ജയില്‍ വാസം ആയിരം ദിവസം പിന്നിട്ടു

കൈറോ: 2016 ഡിസംബര്‍ മുതല്‍ ചെയ്ത തെറ്റെന്തന്നറിയാതെ കൈറോവിലെ ജയിലില്‍ കഴിയുകയാണ് അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകനായ മഹ്മൂദ് ഹുസൈന്‍. ഖത്തറില്‍ അല്‍ജസീറ അറബിക് ടെലിവിഷനില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു ഈജിപ്ത് പൗരന്‍ കൂടിയായ ഹുസൈന്‍. 2016 ഡിസംബര്‍ 20നാണ് ഹുസൈനെ ഈജിപ്ത് അറസ്റ്റു ചെയ്യുന്നത്. ഈജിപ്തിലുള്ള തന്റെ കുടുംബത്തെ സന്ദര്‍ശിക്കാനായി എത്തിയ വേളയിലായിരുന്നു അറസ്റ്റ്.

അദ്ദേഹത്തിന്റെ തടവ് ഇതിനകം തന്നെ ഈജിപ്ത് പീനല്‍ കോഡിന്റെ ലംഘനമാണ്. കാരണം, ഈജിപ്തില്‍ 620 ദിവസം മാത്രമേ പരമാവധി ഒരാളെ വിചാരണത്തടവുകാരനായി ജയിലിലടക്കാന്‍ പറ്റൂ.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിലും സുരക്ഷയുടെയും മുഴുവന്‍ ഉത്തരവാദിത്വവും ഈജിപ്ത് ഭരണകൂടത്തിനാണെന്നും അല്‍ജസീറ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുസ്തഫ സാഗ് പറഞ്ഞു.

Related Articles