Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസ രംഗത്ത് അഞ്ച് ശതമാനം മുസ്‌ലിം സംവരണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകള്‍ക്ക് അഞ്ച് ശതമാനം സംവരണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യകക്ഷിയായ മഹാ വികാസ് സഖ്യമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച സംസ്ഥാന ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി നവാബ് മാലികിനെ ഉദ്ധരിച്ച് പി.ടി.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര മന്ത്രിസഭ ഉടന്‍ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് 5 ശതമാനം സംവരണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. അതിനാല്‍, ഹൈക്കോടതിയുടെ ഉത്തരവ് നിയമത്തിന്റെ രൂപത്തില്‍ എത്രയും വേഗം നടപ്പാക്കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ് മാലിക് കൂട്ടിച്ചേര്‍ത്തു.

Related Articles