Current Date

Search
Close this search box.
Search
Close this search box.

റോഡപകടം: മദ്‌റസ വിദ്യാര്‍ത്ഥികള്‍ വെളുത്ത മഫ്ത ധരിക്കണമെന്ന് നിര്‍ദേശം

കോഴിക്കോട്: കേരളത്തില്‍ മദ്‌റസ വിദ്യാര്‍ത്ഥിനികള്‍ക്ക് വസ്ത്രധാരണത്തില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി പെണ്‍കുട്ടികള്‍ ധരിക്കുന്ന മുഖമക്കന (മഫ്ത) വെളുത്ത നിറത്തിലുള്ളതാക്കണമെന്ന നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ടു വെച്ചത്. കറുത്ത നിറത്തിലുള്ള പര്‍ദ്ദയും മഫ്തയും ധരിച്ച് അതിരാവിലെയും രാത്രിയും മദ്‌റസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കാതിരിക്കുകയും ഇത് അപകടത്തിന് വഴിവെക്കുന്നുവെന്നുമാണ് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. വെളുത്ത നിറത്തിലുള്ള മുഖമക്കനയും പര്‍ദ്ദയും ധരിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കുമെന്നും ഇത് അപകടം കുറയ്ക്കുകയും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാകുമെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.

ജോയിന്‍് ആര്‍.ടി.ഒയാണ് ഇതു സംബന്ധിച്ച് ആദ്യമായി നിര്‍ദേശം മുന്നോട്ടു വെച്ചത്. പിന്നീട് കമ്മീഷന്‍ ഇത് സ്വമേധയാ പരിഗണിക്കുകയായിരുന്നു. സംസ്ഥാന വഖഫ് ബോര്‍ഡിന്റെയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നും കമ്മീഷന്‍ ഇതുസംബന്ധിച്ച നിലപാട് തേടിയിരുന്നു. ഇരു കൂട്ടരും നിര്‍ദേശത്തെ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയുമാണുണ്ടായത്.

നിര്‍ദേശം കുട്ടികളുടെ സുരക്ഷയ്ക്ക് ആവശ്യമാണെന്നും മദ്‌റസ മാനേജ്‌മെന്റുകള്‍ക്കും അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും ഇവര്‍ കമ്മീഷനെ അറിയിച്ചു. നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ടെന്ന് റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണര്‍ ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

Related Articles