Current Date

Search
Close this search box.
Search
Close this search box.

ലുജൈന്‍ ഹത്‌ലൂലിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റി

റിയാദ്: സൗദിയില്‍ അറസ്റ്റ് ചെയ്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ലുജൈന്‍ അല്‍ ഹത്‌ലൂലിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ലുജൈന്റെ വിചാരണ ആരംഭിച്ചത്. തീവ്രവാദ-ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് ഇത്. 2018 മേയിലാണ് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായ പോരാട്ടം നടത്തിയ ലുജൈന്‍ അടക്കം പത്തിലധികം വനിത ആക്റ്റിവിസ്റ്റുകളൈയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു അറസ്റ്റ്.

ജയിലില്‍ കടുത്ത പീഡനവും വിവേചനവും ഉണ്ടെന്ന് ചൂണ്ടിക്കാട്ട് അവര്‍ ഒക്ടോബറില്‍ ആഴ്ചകളോളം നിരാഹാര സമരം നടത്തിയിരുന്നു. അറസ്റ്റിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവരുടെ ശരീരം ക്ഷീണിച്ച് ആരോഗ്യസ്ഥിതി മോശമായ നിലയിലായിരുന്നു എന്ന് അല്‍ജസീറയടക്കം റിപ്പോര്‍ട്ട് ചെയ്തു. അവളുടെ ശരീരം ശോശിക്കുകയും ശബ്ദം മങുകയും ചെയ്തതായി അവരുടെ സഹോദരി ലിന അല്‍ ഹത്‌ലൂല്‍ ട്വീറ്റ് ചെയ്തു. ബുധനാഴ്ചത്തെ സെഷന്‍ കോടതി ലുജൈന്റെ കേസ് ക്രിമിനല്‍ കോടതിയുടെ അധികാരപരിധിയിലല്ല എന്നു കാണിച്ച് തീവ്രവാദ കോടതിയിലേക്ക് മാറ്റിയത്.

ഹത്ലൂലിനെ ”ഉടനടി നിരുപാധികമായി” മോചിപ്പിക്കണമെന്ന് യുണൈറ്റഡ് കിങ്ഡം ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ലോകം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതിയുടെ വാചാടോപങ്ങളെ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുത്താന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നുവെങ്കില്‍, അവരെ ഉടന്‍ മോചിപ്പിക്കണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ പശ്ചിമേഷ്യന്‍ ഓഫീസ് ട്വീറ്റ് ചെയ്തു.

Related Articles