Current Date

Search
Close this search box.
Search
Close this search box.

പരാജയഭീതിയില്‍ ഗസ്സയില്‍ നിന്നും ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കാനൊരുങ്ങി ഇസ്രായേല്‍

88ാം ദിനത്തിലെ പ്രധാന അപ്‌ഡേറ്റുകള്‍

  • ആകെ മരണം 22,185
  • ഇസ്രായേലില്‍ നിന്നും ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
  • 2023ല്‍ വെസ്റ്റ്ബാങ്കില്‍ മാത്രം ഇസ്രായേല്‍ 1,119 കെട്ടിടങ്ങള്‍ തകര്‍ത്തു.
  • സെന്‍ട്രല്‍ ഗസ്സയിലെ ദേര്‍ അല്‍-ബലാഹിലെ വീടിന് നേരെ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.
  • അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
  • ഒക്ടോബര്‍ 7 മുതല്‍ ഇതുവരെയായി ഏഴാമത്തെ ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായേല്‍ ജയിലില്‍ വെച്ച് മരണപ്പെട്ടു.
  • മരണത്തെ ‘കൊലപാതകം’ എന്നാണ് ഫലസ്തീന്‍ ഗ്രൂപ്പുകള്‍ ആരോപിച്ചത്.
  • ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ ബോംബിങില്‍ ചൊവ്വാഴ്ച നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
  • കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 200 ഫലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
  • തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ നിരവധി സമീപപ്രദേശങ്ങളിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.
  • മഗാസി അഭയാര്‍ത്ഥി ക്യാമ്പിനും റഫ തീരപ്രദേശത്തിന് നേരെയും ഇസ്രായേല്‍ സൈന്യം ഷെല്ലാക്രമണം നടത്തുന്നത് തുടരുകയാണ്.
  • ദക്ഷിണാഫ്രിക്ക ആരംഭിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ കേസ് ഇസ്രായേല്‍ ബഹിഷ്‌കരിക്കില്ലെന്ന് ഇസ്രായേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
  • നെതന്യാഹുവിന്റെ സര്‍ക്കാര്‍ ജൂലൈയില്‍ പാസാക്കിയ രാജ്യത്തെ ഉന്നത കോടതിയുടെ അധികാരം പിന്‍വലിക്കുന്ന വിവാദ നിയമം ഇസ്രായേല്‍ സുപ്രീം കോടതി റദ്ദാക്കി.

Related Articles