Current Date

Search
Close this search box.
Search
Close this search box.

ലിബിയ: യുദ്ധത്തിലേര്‍പ്പെട്ട കക്ഷികളുടെ മധ്യസ്ഥ ചര്‍ച്ച റഷ്യയില്‍

മോസ്‌കോ: ലിബിയയില്‍ ഏറെ വര്‍ഷങ്ങളായി യുദ്ധത്തിലേര്‍പ്പെട്ട ഇരുകക്ഷികളും മധ്യസ്ഥ ചര്‍ച്ച റഷ്യയില്‍ നടക്കും. ഇതിനായി ഇരു വിഭാഗം നേതാക്കളും തിങ്കളാഴ്ച റഷ്യന്‍ തലസ്ഥാമായ മോസ്‌കോയില്‍ എത്തി. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച ലിബിയന്‍ സര്‍ക്കാര്‍ (Government of National Accord (GNA) തലവന്‍ ഫായിസ് അല്‍ സറാജും അദ്ദേഹത്തിന്റെ മുഖ്യ എതിരാളി കമാന്‍ഡര്‍ ഖലീഫ ഹഫ്തറുമാണ് മോസ്‌കോയി്‌ലെത്തിയത്.

റഷ്യയിലെയും തുര്‍ക്കിയിലെയും വിദേശ,പ്രതിരോധ മന്ത്രിമാരുടെ ആഭിമുഖ്യത്തിലാകും ചര്‍ച്ച നടത്തുക എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ ഷകറോവ പറഞ്ഞു. അല്‍ സറാജ്,ഹഫ്തര്‍,മറ്റു ലിബിയന്‍ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, ലിബിയയിലെ ഇരു നേതാക്കളും മുഖാമുഖം ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതു മുതല്‍ ലിബിയയില്‍ ആഭ്യന്തരം സംഘര്‍ഷം രൂക്ഷമാണ്.

Related Articles