Current Date

Search
Close this search box.
Search
Close this search box.

വിദേശ പോരാളികള്‍ രാജ്യത്തിന് പുറത്ത് – ലിബിയൻ എതിര്‍വിഭാഗങ്ങള്‍

ട്രിപളി: ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ ലിബിയയില്‍നിന്ന് വിദേശ സൈനികരെയും പോരാളികളെയും പിന്‍വലിക്കുന്നതിന് രാജ്യത്തെ എതിര്‍വിഭാഗങ്ങള്‍ പ്രാരംഭ കരാറില്‍ ഒപ്പുവെച്ചു. യുദ്ധം ഇളക്കിമറിച്ച രാജ്യത്തെ ശത്രു വിഭാഗങ്ങളെ എകീകരിക്കുന്നതിനുള്ള പ്രധാന നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഓരോ ഭാഗത്തുനിന്നും അഞ്ച് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന 10 അംഗ സംയുക്ത സൈനിക കമ്മീഷന്‍ ‘ക്രമാനുഗതവും സന്തുലിതവുമായ’ പിന്‍വാങ്ങല്‍ കരാര്‍ മൂന്ന് ദിവസത്തെ ചര്‍ച്ച അവസാനിക്കുമ്പോള്‍ വെള്ളിയാഴ്ച ജനീവയില്‍ ഒപ്പുവെച്ചതായി എതിര്‍വിഭാഗങ്ങള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കുന്ന യു.എന്‍ വ്യക്തമാക്കി.

ഈ നീക്കത്തെ ‘മറ്റൊരു പുരോഗമന നേട്ടമായി’ ലിബിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധി ജാന്‍ കുബിസ് സ്വാഗതം ചെയ്തു. വിദേശ പോരാളികളും സൈനികരും ലിബിയന്‍ പൊതു തെരഞ്ഞെടുപ്പിന് പ്രതിസന്ധിയായിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles