Current Date

Search
Close this search box.
Search
Close this search box.

ലിബിയ: പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു

ട്രിപളി: രാജ്യത്തെ കിഴക്കന്‍ ആസ്ഥാനമായുള്ള പാര്‍ലമെന്റ് പുതിയ പ്രധാനമന്ത്രിയായി ഫത്ഹി ബാഗാഷയെ നിയമിച്ചു. ഇത് യുദ്ധം നിലനില്‍ക്കുന്ന രാജ്യത്തെ സഹകരണത്തിന്റെ വഴിയിലേക്ക് നയിക്കുന്ന യു.എന്നിന്റെ ശ്രമങ്ങള്‍ക്ക് വിഘാതം നില്‍ക്കുകയും, സമാന്തരമായ രണ്ട് ഭരണകൂടങ്ങളെ സൃഷ്ടിക്കുന്നതാണ്.

ഡിസംബറില്‍ ദേശീയ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ നിലവിലെ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാഴാഴ്ചയിലെ തീരുമാനമെന്ന് പ്രതിനിധി സഭ അറിയിച്ചു. യു.എന്‍ മധ്യസ്ഥതയിലുള്ള സമാധാന നടപടിയുടെ ഭാഗമായി ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബക്ക് നേരെയുണ്ടായ വധ ശ്രമത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ നീക്കമുണ്ടായിരിക്കുന്നത്. തലസ്ഥാനത്ത് വെച്ച് കാറിന് നേരെ വെടിയുതിര്‍ത്തെങ്കിലും പ്രധാനമന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടക്കാത്തത് എണ്ണ സമ്പന്നമായ ഉത്തരാഫ്രിക്കന്‍ രാഷ്ട്രത്തിലെ ദശാബ്ദങ്ങളുടെ അരാജകത്വം അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്. വ്യാഴാഴ്ചത്തെ നീക്കം രാജ്യത്തെ എതിര്‍ വിഭാഗങ്ങള്‍ തമ്മിലെ ഭിന്നത വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2011ല്‍, ദീര്‍ഘകാലം രാജ്യത്ത് ഭരണം നടത്തിയിരുന്ന മുഅമ്മര്‍ ഗദ്ദാഫിക്കെതിരെ നാറ്റോ പിന്തുണയോടെ വിപ്ലവം ആരംഭിച്ചത് മുതലാണ് രാജ്യം സംഘര്‍ഷത്തിലേക്ക് വഴിമാറുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles