Current Date

Search
Close this search box.
Search
Close this search box.

ലിബിയ: വിദേശ പോരാളികള്‍ ദിവസങ്ങള്‍ക്കകം പിന്‍വാങ്ങും

ബെര്‍ലിന്‍: ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ ലിബിയയില്‍ നിന്ന് വിദേശ പോരാളികള്‍ പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇടക്കാല സര്‍ക്കാര്‍. ബെര്‍ലിനില്‍ വെച്ച് ലോക രാഷ്ട്രങ്ങളുമായി നടന്ന സമാധാന ചര്‍ച്ചക്ക് ശേഷമാണ് ലിബിയ ഇക്കാര്യം അറിയിച്ചത്. യു.എന്‍ ആഭിമുഖ്യത്തില്‍ ബുധനാഴ്ച നടന്ന സമ്മേളനത്തില്‍ ഡിസംബര്‍ 24ന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. സായുധ വിഭാഗങ്ങളും വിദേശ പോരാളികളും അധികാരത്തിന് പോരാടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഒക്ടോബറിലെ വെടിനിര്‍ത്തലിന്റെ ഭാഗമായാണ് വിദേശ പോരാളികള്‍ രാജ്യത്തുനിന്ന് പിന്‍വാങ്ങുന്നത്. കൂടുതല്‍ കാലതാമസമില്ലാതെ അത് പൂര്‍ണമായും നടപ്പിലാക്കും. സൈനിക ശേഷിക്ക് ധനസഹായം നല്‍കുകുകയോ വിദേശ പോരാളികളെ ചേര്‍ക്കുകയോ ചെയ്യുന്നത് ഉള്‍പ്പെടെ സംഘട്ടനം വഷളാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാ വിഭാഗങ്ങളും വിട്ടുനില്‍ക്കണമെന്ന് സമ്മേളനം വ്യക്തമാക്കി.

Related Articles