Current Date

Search
Close this search box.
Search
Close this search box.

ലിബിയ: സർക്കാർ രൂപീകരണത്തിന് രണ്ടാം ഘട്ട ചർച്ച ആരംഭിച്ചു

ട്രിപോളി: സംഘർഷഭരിതമായ ലിബിയയിൽ അടുത്ത വർഷം ഡിസംബറിൽ തെരഞ്ഞെടുപ്പ് നയിക്കുന്നതിന് ഇടക്കാല ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനത്തെ കുറിച്ച് ലിബിയൻ എതിർ വിഭാ​ഗങ്ങൾ രണ്ടാം ഘട്ട ചർച്ചക്ക് തുടക്കം കുറിച്ചു. ലിബിയൻ പൊളിറ്റിക്കൽ ഡയലോ​ഗ് ഫോറത്തിന്റെ ഓൺലൈൻ മീറ്റിം​ഗിൽ യു.എന്നിന്റെ ലിബിയൻ പ്രതിനിധി സ്റ്റെഫാനി വില്യംസ് തിങ്കളാഴ്ച അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അതോറിറ്റിയെ നാമം നിർദേശം ചെയ്യുന്നതിൽ പരാജയപ്പെട്ട തുനീഷ്യയിലെ ഒന്നാം ഘട്ട ചർച്ചയെ തുടർന്നാണിത്.

75 അം​ഗങ്ങളുള്ള സഭ 2021 ഡിസംബർ നാലിന് പ്രിസിഡൻഷ്യൽ പാർലമെന്ററി തെരഞ്ഞെടുപ്പുകൾ നടത്താൻ ധാരണയിലെത്തുകയായിരുന്നു. അതോടൊപ്പം, ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് സന്നദ്ധ നിയമ സമിതിയെ നിർദേശിക്കാനും തീരുമാനിച്ചു.

ദീർഘകാലം ലബനാൻ ഭരിച്ചിരിക്കുന്ന മുഅമ്മർ ഖദ്ദാഫിയെ 2011ൽ അട്ടിമറിച്ച് കൊലപ്പെടുത്തിയ തുടർന്ന് എണ്ണ സമ്പന്നമായ ഉത്തരാഫ്രിക്കൻ രാഷ്ട്രത്തിൽ രൂപപ്പെട്ട രാഷ്ട്രീയ അസ്ഥിരത അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ശ്രമമാണ് ഈ രാഷ്ട്രീയ കൂട്ടായ്മ.

Related Articles