Current Date

Search
Close this search box.
Search
Close this search box.

ലിബിയന്‍ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ട്രിപളി: സ്ഥാനാര്‍ഥികള്‍ക്ക് പ്രസിഡന്‍ഷ്യല്‍-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതന് രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ലിബിയയിലെ ഉന്നത ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഡിസംബര്‍ 24ന് തെരഞ്ഞെടുപ്പ് നടക്കണമെന്ന യു.എന്‍ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പിന്റെ നിയമസാധുത, തീയതി, സ്ഥാനാര്‍ഥികളുടെ യോഗ്യത എന്നിവയെ സംബന്ധിച്ച തര്‍ക്കം, നിലനില്‍ക്കുന്ന അസ്വസ്ഥതയും തര്‍ക്കവും അവസാനിപ്പിക്കാനുള്ള വര്‍ഷങ്ങളായുള്ള ലിബിയയുടെ സമാധാന ശ്രമത്തിന് ഭീഷണിയാവുകയാണ്.

കിഴക്കന്‍ ആസ്ഥാനമായുള്ള സേനാ കമാന്‍ഡര്‍ ഖലീഫ ഹഫ്തര്‍, ദീര്‍ഘകാലം ഭരണത്തിലുണ്ടായിരുന്ന നേതാവ് ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫി, പാര്‍ലമെന്റ് തലവന്‍ അഖീല സ്വാലിഹ്, മുന്‍ ആഭ്യന്തര മന്ത്രി ഫത്ഹി ബാഷാഗ എന്നിവര്‍ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയിലുള്‍പ്പെടുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles